Cinemapranthan

ആരും പട്ടിണി കിടക്കരുതെന്ന് ആഗ്രഹിക്കുന്നു; ‘കൊവിഡ് കിച്ചൺ’ പദ്ധതി പുനഃരാരംഭിക്കുന്നുവെന്ന് ബാദുഷ

എറണാകുളം ജില്ലയിൽ കൊവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തിലാണ് സംരംഭം പുനഃരാരംഭിക്കുന്നതെന്ന് ബാദുഷ

null

കോവിഡ് രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിൽ എറണാകുളമാണ് അതിതീവ്രമായ സാഹചര്യത്തിൽ മുൻപിൽ. ഈ പശ്ചാത്തലത്തിൽ ആരും പട്ടിണി കിടക്കില്ലെന്നും, കൊവിഡ് കിച്ചൺ എന്ന പദ്ധതി വീണ്ടും തുടങ്ങുന്നുവെന്നും പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ ബാദുഷ. കൊവിഡ് അതിഭീകരമായി തുടരുന്ന സാഹചര്യത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ആഗ്രഹത്തിനാലാണ് സംരംഭം പുനഃരാരംഭിക്കുന്നതെന്ന് ബാദുഷ പറയുന്നു. ഫേസ് ബുക്കിൽ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്

പ്രിയരേ,
കോവിഡിൻ്റെ ഭീകരമായ ഘട്ടത്തിൽ എറണാകുളം ജില്ലയിൽ “ആരും പട്ടിണി കിടക്കരുത്” എന്ന ഉദ്ദേശത്തിൽ ഒരു കോവിഡ് കിച്ചൺ കൂട്ടായ്മ ഉണ്ടായിരുന്നു. അത് ഒരു വൻ വിജയമായി മുമ്പോട്ട് പോകുകയുണ്ടായി. പക്ഷേ ഇന്നത്തെ നമ്മുടെ സാഹചര്യം എല്ലാം മോശമായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത്. അതു കൊണ്ട് പഴയ പോലെ വിപുലീകരിച്ചുള്ള പരിപാടി സാധ്യമല്ല, ആകയാൽ നാളെ വൈകീട്ട് മുതൽ കോവിഡ് കിച്ചൺ വീണ്ടും പ്രവർത്തനം തുടങ്ങുകയാണ്.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് വളരെ ലഘുവായ രീതിയിൽ പറ്റാവുന്നത്ര പാവങ്ങളുടെ വിശപ്പ് മാറ്റുക എന്ന ഉദ്ദേശത്തിൽ തുടങ്ങുന്ന കോവിഡ് കിച്ചണിന് എല്ലാവരുടേയും പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം….
എന്ന്,
നിങ്ങളുടെ സ്വന്തം
ബാദുഷ

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ നമുക്ക് ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാം. എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും കൊറോണയെ പ്രതിരോധിക്കാൻ തയ്യാറാവണമെന്ന് ടീം സിനിമാപ്രാന്തൻ അഭ്യർത്ഥിക്കുന്നു. കരുതലോടെ ജാഗ്രതയോടെ നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം.. കോവിഡിനെ തുരത്താം #IndiaFightsCorona #breakthechain #covidsecondwave #letsfightagainstcovid

cp-webdesk

null