വിപ്ലവ നായിക നിലമ്പൂർ ആയിഷയുടെ കഥ പറഞ്ഞ ‘ആയിഷ’ ഒ ടി ടി പ്രദർശനം ആരംഭിച്ചു. തിയറ്റർ റിലീസിനെത്തി അഞ്ച് മാസങ്ങൾക്ക് ശേഷമാണു ചിത്രം ഒടിടിയിൽ സ്ട്രീമിങ് ചെയ്യുന്നത്. മഞ്ജു വാര്യർ ‘ആയിഷയായി’ എത്തിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് സ്ട്രീം ചെയ്യുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ചിത്രത്തിൽ പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ‘ആയിഷ’ റിലീസിനെത്തിയിരുന്നു.
നിലമ്പൂർ ആയിഷയെക്കുറിച്ച് കേൾക്കാത്തവരില്ല, എന്നാൽ അവരുടെ ജീവിതം സഞ്ചരിച്ച ചരിത്ര വഴികളിൽ നമ്മൾ കാണാത്ത അറിയാത്ത ചില കനൽക്കഥകളുടെ മിഴിവാർന്ന ആവിഷ്കാരമാണ് ‘ആയിഷ’ എന്ന സിനിമ. ആദ്യത്തെ ഇൻഡോ – അറബ് സിനിമ എന്ന പ്രത്യേകതക്കൊപ്പം അഭിനേതാക്കളിൽ ഭൂരിഭാഗവും മറ്റ് രാജ്യക്കാർ ആയിരുന്നു ചിത്രത്തിൽ. ചിത്രത്തിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം വൈറലായിരുന്നു. പ്രദുദേവയുടെ കൊറിയോഗ്രാഫിയിൽ മഞ്ജു വാര്യരിന്റെ ചടുലമായ നൃത്തരംഗങ്ങള്‍ ഗാനത്തിന് പത്തരമാറ്റാണ് നൽകിയത്.
പ്രേത ഭവനം എന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലു നില കൊട്ടാരമാണ് ആയിഷയുടെ പ്രധാന ലോക്കേഷന്‍. നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിക്കുന്ന മലയാള സിനിമ കൂടിയാണ് ‘ആയിഷ’. ചിത്രത്തിന് വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു.
ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ഷംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍.