Cinemapranthan
null

ആവേശമായി ബാലയ്യയുടെ ‘ഭ​ഗവന്ത് കേസരി’; ടീസർ കാണാം

കാജൽ അ​ഗർവാളും ശ്രീലീലയുമാണ് നായികമാരായി എത്തുന്നത്

null

തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണയുടെ 108-ാം ചിത്രമായ ‘ഭ​ഗവന്ത് കേസരി’യുടെ ടീസർ എത്തി. ബാലയ്യയുടെ മാസും ആക്ഷനും നൃത്തവും ഉൾപ്പെടുന്ന ടീസർ തെലുങ്ക് ആരാധകരെ ആവേശത്തിലാക്കുന്നതാണ്. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ ‘ഐ ഡോണ്ട് കെയർ’ എന്നാണ്. കാജൽ അ​ഗർവാളും ശ്രീലീലയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബോളിവുഡ് താരം അർജുൻ രാംപാൽ ആണ് വില്ലനായി എത്തുക. അനിൽ രവിപുടിയും ബാലകൃഷ്ണയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഭഗവന്ത് കേസരി’. ബാലയ്യ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ ആണ് ചിത്രത്തിൽ എത്തുന്നത്.

എസ് തമന്‍ സംഗീതം നിർവ്വഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേർന്നാണ്. സി രാം പ്രസാദ് ആണ് ഛായാഗ്രഹണം. വി വെങ്കട് ആണ് ആക്ഷന്‍ കൊറിയോഗ്രഫി. അതെ സമയം ഗോപിചന്ദ് മലിനേനി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രമായ വീര സിംഹ റെഡ്ഡിയാണ് അവസാനം തിയറ്ററുകളിൽ എത്തിയ ചിത്രം. ആദ്യ നാല് ദിവസങ്ങൾ കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 23 മുതൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

cp-webdesk

null
null