Cinemapranthan

‘ആയിഷാ ആയിഷാ ഖൽബ്‌ നീ ആയിഷാ’; ഹൃദയബന്ധത്തിന്റെ ഈരടികളുമായി ആയിഷയിലെ വീഡിയോ സോങ് എത്തി

ഇന്ത്യയിലെ തന്നെ ആദ്യ ഇൻഡോ -അറബ് ചിത്രമായ ‘ആയിഷ’ നവാഗതനായ ആമിർ പള്ളിക്കൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്

മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപിച്ച് തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ആയിഷ സിനിമയിലെ മനോഹര ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ആയിഷയുടെയും മാമ്മ യുടെയും ഹൃദയ ബന്ധത്തിന്റെ ആഴം കാണിക്കുന്ന ഗാനം ആലപിച്ചത് ശ്രയ ഘോഷാൽ ആണ്. ഹരി നാരായണൻ ബി കെ യുടെ സ്നേഹം നിറച്ച വരികൾ കൊണ്ടും എം ജയചന്ദ്രൻ എന്ന സംഗീതജ്ഞന്റെ ഹൃദ്യമായ സംഗീതം കൊണ്ടും മനസിനെ കുളിരണിയിപ്പിക്കുന്നുണ്ട്. ‘ആയിഷാ ആയിഷാ ബർബ് നീ ആയിഷാ’ എന്ന് തുടങ്ങുന്ന ഗാനം വിഷ്ണു ശർമ്മ എന്ന ഛായാഗ്രാഹകന്റെ അതിമനോഹര ഫ്രയിമുകൾ കൊണ്ടും സമ്പന്നമാണ്.

ഇന്ത്യയിലെ തന്നെ ആദ്യ ഇൻഡോ -അറബ് ചിത്രമായ ‘ആയിഷ’ നവാഗതനായ ആമിർ പള്ളിക്കൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മലബാറിലെ വിപ്ലവ നാടകങ്ങളിലൂടെ മലയാളികൾക്ക് പരിചിതമായ അഭിനേത്രി നിലംബൂർ ആയിഷയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ആഷിഫ് കക്കോടി ആണ്. മഞ്ജു വാരിയരുടെ അഭിനയ മികവ് കൊണ്ട് ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ ആണ് ചിത്രം മുന്നേറുന്നത്.

cp-webdesk

null