Cinemapranthan

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ‘ആയിഷ’ ടീം

നാളെ വൈകിട്ട്‌ നിയമസഭാ സാമജികർക്കു വേണ്ടി സഭാ സമ്മേളനത്തിനു ശേഷം “ആയിഷ” പ്രദർശിപ്പിക്കും

null

മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രമായി നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ‘ആയിഷ’ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണല്ലോ. കമ്മ്യൂണിസ്റ്റ് പ്രവർത്തകയും പഴയകാല സിനിമ നാടക നടിയുമായ നിലംബൂർ ആയിഷയുടെ ജീവിതം പശ്ചാത്തലമായൊരുക്കിയ ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടികൊണ്ടാണ് മുന്നേറുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സന്ദർശിച്ച് ആയിഷ സിനിമയുടെ അണിയറ പ്രവർത്തകരും വാർത്തകളിൽ നിറയുകയാണ്. നിയമസഭാ സാമജികർക്കു വേണ്ടി ആയിഷയുടെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ടായിരുന്നു അണിയറ പ്രവർത്തകരുടെ സന്ദർശനം

നാളെ വൈകിട്ട്‌ നിയമസഭാ സാമജികർക്കു വേണ്ടി സഭാ സമ്മേളനത്തിനു ശേഷം “ആയിഷ” പ്രദർശിപ്പിക്കും. നിലമ്പൂർ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയ്ക്ക് മുഖ്യ മന്ത്രി വിജയാശംസകൾ നേരുകയും ചെയ്തു.

cp-webdesk

null

Latest Updates