Cinemapranthan
null

ലോകത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡുമായി അവതാർ

അവ​ഞ്ചേർസിനെ മറികടന്നാണ് അവതാർ നേട്ടം സ്വന്തമാക്കിയത്

null

ലോകത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമ എന്ന റെക്കോർഡുമായി അവതാർ. അവ​ഞ്ചേർസിനെ മറികടന്നാണ് അവതാർ നേട്ടം സ്വന്തമാക്കിയത്. ചൈനയില്‍ വീണ്ടും റിലീസ് ചെയ്തതോടെയാണ് അവതാർ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ജെയിംസ് കാമറൂണ്‍ ആണ് സിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

ചൈനയിൽ രണ്ടാമത് റിലീസ് ചെയ്തപ്പോൾ ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ടു തന്നെ 12.3 മില്യൺ യുഎസ് ഡോളറുകള്‍ സ്വന്തമാക്കി ആകെ 2.82 ബില്യൺ ഡോളര്‍ കലക്‌ഷൻ ചിത്രം നേടി. ഈ നേട്ടത്തില്‍ ജെയിംസ് കാമറൂണിനെ അഭിനന്ദിച്ച് അവഞ്ചേഴ്‌സ് സംവിധായകരായ റുസ്സോ ബ്രദേഴ്സ് രംഗത്ത് വന്നു. 2019 ജൂലൈയിലാണ് അവതാറിനെ അവഞ്ചേർസ് മറികടക്കുന്നത്.

അതേസമയം അവതാറിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഒരു വര്‍ഷം കൂടി നീട്ടി. അടുത്ത വർഷം ഡിസംബർ 18ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഡിസംബർ 17, 2021 ആണ്. അവതാർ 3 , ഡിസംബർ 22, 2023 നും അവതാർ 4, ഡിസംബർ 19, 2025 നും അവതാർ 5, ഡിസംബർ 17, 2027 നും റിലീസിന് എത്തും.

cp-webdesk

null
null