Cinemapranthan
null

‘ദുലാരി ഹർഷൻ’ ഫാസിൽ ഉപേക്ഷിച്ച സ്വപ്ന സിനിമ

null

മണിച്ചിത്രത്താഴ് ഇറങ്ങി സംവിധായകൻ ഫാസിൽ അതിന്റെ വിജയാഘോഷത്തിൽ മതിമറന്നു നിൽക്കുന്ന സമയം. മോഹൻലാലും തിരക്കഥാകൃത്ത് മധുമുട്ടവും കൂടെ ഉണ്ട്. തന്റെ കരിയറിലെ പുതിയ ഉയരങ്ങൾ കീഴടക്കുന്നത് പറയുന്നതിന്റെ തിരക്കിലായിരുന്നു മോഹൻലാൽ. അപ്പോഴാണ് ഫാസിലും മോഹൻ ലാലും ഒരു പതിഞ്ഞ ശബ്ദത്തിൽ അത് കേട്ടത്..”പാച്ചി എന്റെ കയ്യിൽ ഒരു കഥയുണ്ട്.. കഥയുടെ പേര് – ‘ദുലാരി ഹർഷൻ”, ദുലാരി എന്ന ഒരു നർത്തകിയുടെയും ഹർഷൻ എന്ന ഒരു ഗസൽ ഗായകന്റെയും കഥ. മുമ്പെങ്ങുമില്ലാത്ത ഒരു പ്രണയകഥ” പറഞ്ഞതാരുമല്ല മണിച്ചിത്രത്താഴ് പോലൊരു മികച്ച തിരക്കഥ ഒരുക്കിയ മധു മുട്ടം തന്നെ. അയാൾ കഥ ഒന്നുടെ വിശദീകരിച്ചു.. പ്രണയത്തിന്റെ ഒരു ഘട്ടത്തിന് ശേഷം ഹർഷന് ‘ആത്മ സാക്ഷാത്കാരം’ കിട്ടുന്നു.. ഓഷോയോ പോലെയോ വിവേകാന്ദനെ പോലെയോ ശങ്കരാചാര്യരെ പോലെയോ അയാൾ ആത്മീയതയിലേക്ക് വഴിമാറുന്നു. കഥകേട്ട് ഫാസിലും മോഹൻലാലും അന്തം വിട്ടു നിന്ന് മോഹൻലാൽ ഇങ്ങനെ ആയിരുന്നു പ്രതികരിച്ചത്.. “പാച്ചിക്ക.. എന്നെ തന്നെ ഹർഷന് ആക്കണം എന്ന് ഞാൻ നിർബന്ധിക്കുന്നില്ല, പക്ഷെ എങ്ങനെയെങ്കിലും ഇത് ചെയ്യൂ”. മുമ്പെങ്ങുമില്ലാത്തവിധം തന്നെ ഫാസിലും പെട്ടെന്ന് അതിലേക്ക് ആകർഷിക്കപ്പെട്ടു.. നമ്മൾ ഇത് ചെയ്യും.. പിന്നീട്‌ ഫാസിൽ തന്റെ സ്വപ്ന സിനിമ ആയി പ്രഖ്യാപിച്ചതും ഈ ചിത്രമായിരുന്നു ‘ദുലാരി ഹർഷൻ’. ദുലാരിയായി ഇന്ത്യൻ സിനിമയുടെ സ്ത്രീ സൗന്ദര്യം ശ്രീദേവിയും ഹർഷന് ആയി മോഹൻലാലും. നൃത്തവും ഗസലും എല്ലാം പ്രമേയമായി വരുന്ന ചിത്രത്തിൽ സംഗീതം ചെയ്യാൻ ഫാസിൽ സമീപിച്ചത് എ.ആർ. റഹ്മാനെ ആയിരുന്നു കഥ കേട്ട ശേഷം എആർ റഹ്മാൻ ഫാസിലിന്റെ കൈകളിൽ പിടിച്ച് ഇഷ്ടപ്പെട്ടു എന്നല്ല പറഞ്ഞത് ഏറെ ആത്മവിശ്വാസത്തോടെ എനിക്ക് ഈ സബ്‌ജെക്ടിൽ പലതും ചെയ്ത് തീർക്കാൻ കഴിയും എന്നാണ്.

ഇന്ത്യയിലെ തന്നെ മികച്ച ടെക്‌നീഷ്യൻസ് മികച്ച നടീ നടൻമാർ മികച്ച സാധ്യതയുള്ള സബ്ജെക്ട് ഫാസിലിനെ പോലൊരു സംവിധായകൻ എല്ലാവരും ഒരുപോലെ പ്രതീക്ഷ വച്ച ചിത്രം പക്ഷെ.. എല്ലാം ഉണ്ടായിട്ടും ആ ചിത്രം നടന്നില്ല വർഷങ്ങൾക്ക് ശേഷം ഫാസിൽ തന്നെ അതിനു കാരണമായി പറഞ്ഞത് ഇങ്ങനെ ആയിരുന്നു

“എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയമായിരുന്നു അത്. മോഹൻലാലിനെയും ആകർഷിച്ച ഒന്ന്. ഞാൻ ഏറ്റെടുത്തതും ഏറെ ശ്രമിച്ചതും എന്നാൽ അവസാനം തോറ്റ് പിന്മാറിയതുമായ ഒരു വെല്ലുവിളിയാണ് ഹർഷൻ ദുലാരി, എന്റെ സ്വപ്ന സിനിമ. ഒരു കഥക്കപ്പുറം ഒരു സിനിമയായി ഹർഷൻ ദുലാരിയെ ആസൂത്രണം ചെയ്യുമ്പോൾ വേണ്ടവിധം ഉൾക്കാഴ്ചയും ആത്മവിശ്വാസവും എനിക്കുണ്ടായിരുന്നില്ല ആത്മ സാക്ഷാത്കാരം നേടുന്നതിനെക്കുറിച്ചായിരുന്നു ആ ചിത്രം. അത് നേടിയവർക്കേ അറിയൂ, അവർ എന്താണ് അനുഭവിക്കുന്നതെന്ന്. എനിക്ക് പരിചിതമല്ലാത്ത ഒരു അവസ്ഥ എന്റെ പ്രേക്ഷകർക്ക് എങ്ങനെ കാണിക്കും? സത്യസായി ബാബയിലോ, രമണ മഹർഷിയിലോ, ഓഷോയിലോ എന്താണ് കടന്നുപോയത് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അത് ആർക്കെങ്കിലും പകർന്നുനൽകാനും പറയാനും കഴിയില്ല. വെല്ലുവിളികൾ മനസ്സിലാക്കിയ എനിക്ക് ആ സിനിമ ഉപേക്ഷിക്കേണ്ടി വന്നു. ഞാൻ അത് അഗാധമായ സങ്കടത്തോടെ ചെയ്തു. ചില സമയങ്ങളിൽ, സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അത് പുനർനിർമ്മിക്കാൻ ഞാൻ ചിന്തിച്ചിരുന്നു, പക്ഷേ വേണ്ടത്ര ആത്മവിശ്വാസം ഉണ്ടായിരുന്നില്ല,”

മലയാള സിനിമയിലെ ഏറ്റവും വിജയകരമായ സംവിധായകരിൽ ഒരാളായ ഫാസിൽ ആണ് ഇത് പറയുന്നത് ഓർക്കണം. അപ്പൊ എന്താവും ആ സബ്ജെക്ടിന്റെ പവർ

cp-webdesk

null
null