Cinemapranthan
null

‘ബൊമ്മിയെയും’ ‘സുരാരെ പോട്രു’വിനെയും അംഗീകരിച്ചതിന് നന്ദി: അപര്‍ണ ബാലമുരളി

അതിശയിപ്പിക്കുന്ന അഭിനയ പ്രകടനമാണ് അപർണ്ണ ചിത്രത്തിൽ കാഴ്ച വെച്ചത്

null

സൂര്യ നായകനായ ‘സുരാരെ പോട്രു’ മികച്ച വിജയവും പ്രേക്ഷക പ്രശംസയും നേടി മുന്നേറുകയാണ്. ബൊമ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് സൂര്യയുടെ നായികയായി എത്തിയത് മലയാളത്തിന്റെ സ്വന്തം അപർണ്ണ ബാലമുരളിയാണ്. ബൊമ്മിയെ സ്വീകരിച്ചതിന് ആരാധകരോട് നന്ദി പറയുകയാണ് അപര്‍ണ. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അപർണ്ണ പ്രേക്ഷകരോട് നന്ദി പറയുന്നത്. “സൂരരൈ പോട്രിനെ ഏറ്റെടുത്തതിനും ബൊമ്മിയെ സ്വീകരിച്ചതിനും നന്ദി” എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അപർണ്ണയുടെ ആദ്യ തമിഴ് ചിത്രമാണ് ‘സുരാരെ പോട്രു’. സൂര്യയുടെ നെടുമാരന്‍ എന്ന കഥാപാത്രത്തിനൊപ്പം നില്‍ക്കുന്ന ബൊമ്മിയും പ്രേക്ഷകരുടെ ഇഷ്ടം കവരുകയും പ്രശംസ നേടുകയും ചെയ്തിരുന്നു. ആദ്യ ചിത്രത്തിന്റെ പതർച്ച ഇല്ലാതെ അതിശയിപ്പിക്കുന്ന അഭിനയ പ്രകടനമാണ് അപർണ്ണ ചിത്രത്തിൽ കാഴ്ച വെച്ചത്. ആമസോൺ പ്രൈമിലൂടെയാണ് ‘സുരാരെ പോട്രു’ പ്രേക്ഷകരിലേക്ക് എത്തിയത്.

എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രമാണ് ‘സുരാരെ പോട്രു’. ഇരുതി സുട്രിലൂടെ ശ്രദ്ധേയായ സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്തത്. സൂര്യയുടെ 2 ഡി എന്‍റര്‍ടെയ്ന്‍മെന്‍റ്, സിഖിയ എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

cp-webdesk

null
null