Cinemapranthan
null

രാംചരൻ ചിത്രത്തിൽ ആന്റണി വർഗീസ്?

null

മലയാളികൾ ഏറെ ഇഷ്ടപെടുന്ന താരമാണ് ആന്റണി വർഗീസ്. ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആന്റണി വർഗീസ് ചുരുക്കം ചിത്രങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയ നടനാണ്. ഇപ്പോഴിതാ താരം തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

രാം ചരൺ നായകനാകുന്ന ‘RC 16 ‘ ൽ ആണ് ആന്റണി വർഗീസ് അരങ്ങേരുന്നു എന്നാണ് റിപ്പോർട്ട്. സിനിമയുടെ അണിയറപ്രവർത്തകർ ആന്റണി വർഗീസിനെ സമീപിച്ചതായും സിനിമയിലെ സുപ്രധാന കഥാപാത്രത്തെ നടൻ അവതരിപ്പിക്കും എന്നും ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും അണിയറക്കാരുടെ ഭാഗത്തുനിന്നും സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.

നേരത്തെ വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ ഒരു കഥാപാത്രത്തിനായി ലോകേഷ് കനകരാജ് അന്‍റണി വർഗീസിനെ സമീപിച്ചിരുന്നു. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം ആ വേഷം അർജുൻ ദാസാണ് അവതരിപ്പിച്ചത്. നിലവിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കയാണ് ആന്റണി വർഗീസ്

cp-webdesk

null
null