Cinemapranthan

അന്‍പോട് കണ്‍മണി; യഥാര്‍ത്ഥ ജീവിതം പ്രമേയമായ സിനിമയാണെന്നത് നിങ്ങള്‍ക്കറിയാമോ

ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകൻ അനഘ നാരായണൻ എന്നിവർ അഭിനയിച്ച ‘അൻപോട് കണ്മണി’ എന്ന സിനിമ കണ്ടവരാണോ നിങ്ങള്‍..?

വിവാഹ ശേഷം ദമ്പതികള്‍ നേരിടുന്ന പ്രശ്നങ്ങളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പുതുമോടികളായ ദമ്പതികളെ തേടിയെത്തുന്ന ചെറിയ ചെറിയ കുശലാന്വേഷണങ്ങളിൽ തുടങ്ങി കാലക്രമേണ അത് വിശേഷമായില്ലേ എന്ന ടിപ്പിക്കൽ മലയാളിൽ ചോദ്യങ്ങളിലേക്ക് എത്തുന്നതും അതിനെ ചൂട് ചായകൊണ്ട് നേരിടുന്നതുമെല്ലാം ചിത്രത്തില്‍ കാണാം. വീട്ടുകാരുടെയും നാട്ടുകാരുടെയും അയൽക്കാരുടെയും ഉപദേശങ്ങൾക്കും നിർബന്ധങ്ങൾക്കും വഴങ്ങി പണിക്കരുടെ ജോതിഷത്തിലും പള്ളിയിലെ മുസ്ല്യാരുടെ മന്ത്രിച്ച നൂലിലും തുടങ്ങി സര്‍ക്കാറിന്റെ ഹോമിയോ ചികിത്സാ പദ്ധതി ജനനിയും വരെ പരീക്ഷിക്കുന്ന ദമ്പദികൾ ഇന്നിന്റെ സമൂഹത്തിന്റെ നേർക്കാഴ്ച തന്നെ ആയിരുന്നു ചിത്രം.

അത് ഇത്രത്തോളം യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കാനൊരു കാരണമുണ്ട്.. എന്താണെന്നല്ലെ..?

അന്‍പോട് കണ്‍മണിയുടെ തിരക്കഥ ഒരുക്കിയ അനീഷ് കൊടുവള്ളിയുടെ ജീവിതത്തില്‍ നടന്ന സംഭവത്തെ തന്നെയായിരുന്നു അദ്ദേഹം സിനിമയ്ക്ക് കഥയാക്കിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ അനുഷ് ഡോ അഞ്ജനയെ കല്യാണം കഴിച്ച് വര്‍ഷങ്ങളോളം കുട്ടികളില്ലായിരുന്നു അവര്‍ക്ക്. അക്കാലത്ത് അവര്‍ നേരിട്ട ചോദ്യങ്ങളും കളിയാക്കലുകളുമൊക്കെ തന്നെയാണ് ചിത്രത്തിനാധാരം.

സിനിമ കണ്ടവര്‍ക്കറായാം സിനിമയുടെ അവസാനം അവര്‍ക്ക് ജനിക്കുന്ന കുട്ടിക്ക് കേള്‍വി ശക്തിയുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് മെഡിക്കല്‍ സയന്‍സ് വിധിയെഴുതുന്നത്. എന്നാല്‍ മെഡിക്കല്‍ സയന്‍സിനെ മറികടന്ന് ജീവിതത്തിലും സിനിമയിലുമൊക്കെ ചില അത്ഭുതങ്ങള്‍ നടക്കും.. അങ്ങനൊരു അത്ഭുതം അനീഷീന്‍റെയും അഞ്ജനയുടെയും ജീവിതത്തിലും നടന്നു. ആ അത്ഭുതമാണ് അവരുടെ മകള്‍ ധ്വനി. കേള്‍വി ശക്തി ഉണ്ടാവില്ലെന്നു വിധിയെഴുതിനെ മാറ്റി മറിച്ച് സംഭവിച്ച അത്ഭുതമായതുകൊണ്ടാണ് ശബ്ദവുമായി ബന്ധപ്പെട്ട പേര്തന്നെ അവര്‍ മകള്‍ക്ക് നല്‍കിയത്

cp-webdesk

null