Cinemapranthan
null

‘അവർക്ക് സ്വസ്ഥമായി ജീവിക്കാൻ ഞാൻ വിവാഹമോചനം കൊടുക്കണം’, എനിക്ക് ഭീഷണിയുണ്ട്’; അമ്പിളി ദേവി

ആദിത്യന് എന്റെ കൂടെ ഇനി ജീവിക്കാൻ പറ്റില്ലെന്നു തീർത്തു പറഞ്ഞു

null

സിനിമാ സീരിയൽ താരം അമ്പിളി ദേവി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്ക് വെച്ച ഒരു പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘മഴയെത്തും മുൻപെ’യിലെ ഒരു പാട്ടിന്റെ ചില വരികൾക്കൊപ്പം ‘ജീവിതം’ എന്ന കുറിപ്പോടെ പങ്ക് വെച്ച ആ പോസ്റ്റ് സമൂഹമാധ്യമത്തിൽ പല ആരോപണങ്ങൾക്കും വഴി വെച്ചിരുന്നു. എന്നാൽ അത് വെറും ആരോപണങ്ങൾ അല്ലെന്നും വിവാദങ്ങളിൽ സത്യമുണ്ടെന്നുമാണ് അമ്പിളി ദേവി പറയുന്നത്. മനോരമ ഓൺലൈന് കൊടുത്ത അഭിമുഖത്തിലാണ് താരം സത്യാവസ്ഥ പറഞ്ഞത്.

“എന്റെ ഭർത്താവിന്റെ ആവശ്യം ഞാൻ വിവാഹമോചനം കൊടുക്കണം എന്നതാണ്. ആരും അറിയാതെ മ്യൂച്വൽ ആയി കൊടുക്കാമെന്നൊക്കെയാണ് ആദിത്യൻ പറയുന്നത്. ഞാൻ പറ്റില്ലെന്നു പറഞ്ഞു. എനിക്ക് അതിന്റെ ആവശ്യമില്ല. ഇക്കാര്യം പറഞ്ഞപ്പോൾ ആദിത്യന് എന്റെ കൂടെ ഇനി ജീവിക്കാൻ പറ്റില്ലെന്നു തീർത്തു പറഞ്ഞു.” അമ്പിളി ദേവി പറഞ്ഞു.

സീരിയൽ താരമായ ആദിത്യന്റെയും അമ്പിളി ദേവിയുടെയും രണ്ടാം വിവാഹമായിരുന്നു. ഈ ബന്ധത്തിൽ ഒരു കുഞ്ഞുമുണ്ട്. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് ആദിത്യൻ തൃശൂർ ആയിരുന്നെന്നും, അവിടെയുള്ള ഒരു സ്ത്രീയുമായാണ് ആദിത്യന് ബന്ധമുള്ളതെന്നും, പ്രസവ ശേഷം ആദിത്യൻ അങ്ങനെ വരാറില്ലെന്നും അമ്പിളി പറഞ്ഞു.

”നിയമപരമായി ഇപ്പോഴും ഞാൻ തന്നെയാണ് ആദിത്യന്റെ ഭാര്യ. ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു രണ്ടാം വിവാഹത്തിനു മുതിർന്നത്. പക്ഷേ കഴിഞ്ഞ 16 മാസം കൊണ്ട് ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്. കഴിഞ്ഞ മാർച്ചിലാണ് ഞാനിതു അറിയുന്നത്. അതു വെറുമൊരു സൗഹൃദം അല്ല. ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ!. അമ്പിളി ദേവി പറയുന്നു.

തനിക്ക് ഭയമുണ്ടെന്നും, ഇപ്പോൾ സംസാരിക്കാൻ പോലും പേടിയാണെന്നും അവർ ആരെങ്കിലും തന്നെ അപായപ്പെടുത്തുമോ എന്ന പേടിയുണ്ടെന്നും അമ്പിളി ദേവി പറയുന്നു. ഭർത്താവിന്റെ ഉള്ളിലെ ക്രിമിനലിനെ പുറത്തെടുപ്പിക്കരുത് എന്ന് ഭീഷണിപ്പെടുത്തിയെന്നും അമ്പിളി പറയുന്നു.

cp-webdesk

null
null