Cinemapranthan
null

‘മലൈകോട്ടൈ വാലിബന്’ ശേഷം ജോണ്‍ & മേരി ക്രിയേറ്റീവ്സ് ഒരുക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ് നായകൻ; ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് വീഡിയോ പുറത്തിറങ്ങി

null

മോഹൻലാൽ ലിജോ ജോസ് പല്ലിശ്ശേരി ഒന്നിക്കുന്ന ബ്രഹ്മാണ്ഡ സിനിമ മലൈകോട്ടൈ വാലിബന് ശേഷം ജോണ്‍ & മേരി ക്രിയേറ്റീവ്സ്ന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന രണ്ടാമത് ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് വീഡിയോ പുറത്തിറങ്ങി.

ആന്‍റണി വര്‍ഗ്ഗീസ് പെപ്പെ നായകനാവുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ആന്‍റണിയുടെ പിറന്നാള്‍ ദിവസം തന്നെയാണ് പുറത്തിറങ്ങിയത്.

പ്രൊഡക്ഷൻ നമ്പർ 2 എന്ന് താൽക്കാലിക ടൈറ്റിൽ നൽകിയ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഗോവിന്ദ് വിഷ്ണു ആണ്. ദീപു രാജീവനും ഗോവിന്ദ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരിക്കിതായത്. ജോൺ & മേരി ക്രിയേറ്റീവ്സിനോടൊപ്പം സെഞ്ച്വറി ഫിലിംസും മാക്സ് ലാബും ഈ സംരംഭത്തിനോടൊപ്പം അണിനിരക്കുന്നുണ്ട്. ചിത്രം ഉടനെ തുടങ്ങുമെന്നല്ലാതെ മറ്റു കാര്യങ്ങൾ അണിയറക്കാർ പുറത്തു വിട്ടിട്ടില്ല

cp-webdesk

null
null