Cinemapranthan
null

‘രാമനായി പ്രഭാസ് ചേരുന്നില്ല’; ‘ആദിപുരുഷ്’ കണ്ട് അഭിപ്രായം പറഞ്ഞ പ്രേക്ഷകന് പ്രഭാസ് ആരാധകരുടെ മർദ്ദനം

ഹൈദരാബാദിലെ പ്രസാദ് ഐമാക്സ് തിയറ്ററിലാണ് സംഭവം നടന്നത്

null

പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആദിപുരുഷ്’ ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രം പക്ഷേ മോശം പ്രതികരണമാണ് എങ്ങു നിന്നും നേടുന്നത്. അതെ സമയം ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകൻ മോശം അഭിപ്രായം പറഞ്ഞുവെന്ന് ആരോപിച്ച് പ്രഭാസിന്റെ ആരാധകർ മർദ്ധിച്ചുവെന്ന വാർത്തകളും വരുന്നുണ്ട്. ഹൈദരാബാദിലെ പ്രസാദ് ഐമാക്സ് തിയറ്ററിലാണ് സംഭവം നടന്നത്.

ഐതിഹാസ കാവ്യം രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ‘ആദിപുരുഷിൽ’ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. കൃതി സനോനാണ് സീതയായി എത്തുന്നത്. എന്നാൽ രാമനായി പ്രഭാസ് ചേരുന്നില്ല എന്നും, ചിത്രത്തിന്റെ വി എഫ് എക്സ് മോശമായിരുന്നുവെന്നും ആണ് ചിത്രം കണ്ട പ്രേക്ഷകൻ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടത്. ഇത് കേട്ടു നിന്ന പ്രഭാസ് ആരാധകർ ആണ് പ്രേക്ഷകനെ മർദിച്ചത്.

സൈഫ് അലിഖാൻ ആണ് രാവണൻ ആയി എത്തിയത്. 500 കോടി മുതൽമുടക്കിൽ ബിഗ് ബജറ്റിൽ ആണ് ചിത്രം ഒരുക്കിയത്. എന്നാൽ 250 കോടിക്ക് നെറ്ഫ്ലിക്സ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ഓം റൗട്ട് ആണ് ‘ആദിപുരുഷ്’ സംവിധാനം ചെയ്തിരിക്കുന്നത്. ‘കെജിഎഫി’ലൂടെ ശ്രദ്ധ നേടിയ സംവിധായകൻ പ്രശാന്ത് നീലിന്റെ ‘സലാര്‍’ ആണ് പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രം. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു പ്രഭാസ് ചിത്രമാണ് ‘ആദിപുരുഷ്’.

cp-webdesk

null
null