Cinemapranthan
null

വെന്റിലേറ്റര്‍ സഹായം അഭ്യർത്ഥിച്ചിട്ടും ലഭിച്ചില്ല; നടി പിയ ബാജ്‌പേയുടെ സഹോദരൻ മരിച്ചു

സഹായം ആവശ്യപ്പെട്ടു ഒരു ഫോൺ നമ്പർ ഉൾപ്പടെ പങ്ക് വെച്ചാണ് നടി ട്വിറ്ററിൽ അഭ്യർത്ഥന നടത്തിയത്

null

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നടി പിയ ബാജ്‌പേയുടെ സഹോദരൻ മരിച്ചു. സഹോദരന് വേണ്ടി വെന്റിലേറ്റര്‍ ബെഡ് ആവശ്യപ്പെട്ട് പിയ ബാജ്‌പേയ് ട്വിറ്ററിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ബെഡ് കിട്ടാത്തതിനെ തുടര്‍ന്ന് രണ്ടു മണിക്കൂറിന് ശേഷം സഹോദരന്‍ മരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സഹായം ആവശ്യപ്പെട്ടു ഒരു ഫോൺ നമ്പർ ഉൾപ്പടെ പങ്ക് വെച്ചാണ് നടി ട്വിറ്ററിൽ അഭ്യർത്ഥന നടത്തിയത്.
”എനിക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹായം വേണം. ഒരു വെന്റിലേറ്റര്‍ ബെഡ് വേണം. എന്റെ സഹോദരന്‍ മരിക്കാന്‍ പോകുകയാണ്. ആര്‍ക്കെങ്കിലും സഹായിക്കാന്‍ പറ്റുമെങ്കില്‍ വിളിക്കണം.” എന്നാണ് പിയ ട്വിറ്ററിൽ കുറിച്ചത്. എന്നാല്‍ രണ്ടു മണിക്കൂറിന് ശേഷം സഹോദരന്‍ മരിച്ച വിവരം പിയ തന്നെ ട്വിറ്ററിൽ കുറിക്കുകയായിരുന്നു.

ഉത്തർപ്രദേശിലെ ഫറൂഖ്ബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പിയയുടെ സഹോദരന്‍.

പൊയ് സൊല്ല പോറോം എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിലെത്തിയ പിയ ബാജ്പേയ് അജിത്തിന്റെ ഏഗന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ജീവ നായകനായ ‘കൊ’ എന്ന ചിത്രത്തിലൂടെയാണ് പിയ ശ്രദ്ധിക്കപ്പെടുന്നത്. മാസ്റ്റേഴ്‌സ്, ആമയും മുയലും, അഭിയുടെ കഥ അനുവിന്റെയും എന്നീ മലയാളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

cp-webdesk

null
null