Cinemapranthan
null

വേദന കാരണം ഉറങ്ങാൻ പോലും സാധിച്ചിരുന്നില്ല; ജീവിതത്തിൽ നേരിട്ട അപ്രതീക്ഷിത ദുരന്തത്തെക്കുറിച്ച് മന്യ

നടുവിന് പരുക്കേറ്റ് മൂന്നാഴ്ചയോളം നടക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയിൽ ആയിരുന്നു

null

ജീവിതത്തിൽ അപ്രതീക്ഷിതമായി നേരിട്ട ദുരന്തത്തെക്കുറിച്ച് പറയുകയാണ് നടി മന്യ. നടുവിന് പരുക്കേറ്റ് മൂന്നാഴ്ചയോളം നടക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയിൽ ആയിരുന്ന മന്യ തന്റെ ‘ജീവിതത്തിലെ അപ്രതീക്ഷിത ട്വിസ്റ്റ്’ എന്ന അടിക്കുറിപ്പോെടെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച കുറിപ്പിലാണ് മന്യ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് പറയുന്നത്.

മന്യയുടെ കുറിപ്പ്

മൂന്ന് ആഴ്ച മുമ്പ്, എനിക്കൊരു പരുക്ക് പറ്റി. ഡിസ്‌ക്കിന് പ്രശ്നമുണ്ടെന്ന് സ്കാനിങിൽ മനസിലായി. അതെന്റെ ഇടത് കാലിനെ എതാണ്ട് പൂർണമായും തളർത്തി കളഞ്ഞു. കടുത്ത വേദന മൂലം ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥ.

ഇന്ന് നട്ടെല്ലില്‍ സ്‌റ്റെറോയിഡ് ഇഞ്ചക്ഷനെടുത്തു. ഈ സെൽഫി ചിത്രമെടുത്തത് ഞാന്‍ വല്ലാതെ പേടിച്ചിരുന്നതു കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരേയും റൂമില്‍ അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയിലാണ്.

മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി പരിശ്രമിക്കുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. ഓരോ നിമിഷങ്ങളും ആസ്വദിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം സമയം ചിലവഴിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്.

വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നട്ടെല്ലിന് സര്‍ജറി വേണ്ടിവരരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജിവിതം.

എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ഈ ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും നന്ദി. എന്നും ഓര്‍ക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷേ പൊരുതുക. തോറ്റു കൊടുക്കരുത്.’ മന്യ കുറിച്ചു.

cp-webdesk

null
null