Cinemapranthan

ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ ബിന്ദു പണിക്കരുടെ മകൾ; ‘റമ്പാനി’ൽ മോഹൻലാലിന്റെ മകളായി താരം എത്തും

null

മോഹൻലാൽ–ജോഷി ചിത്രം റമ്പാനിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കാൻ ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ.
നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും സംവിധായകൻ ജോഷിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘റമ്പാൻ’ മാസ്സ് ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോ​ഗിക മോഷൻ പോസ്റ്റർ ഇന്ന് പുറത്തിറങ്ങിയിരുന്നു. ചെമ്പൻ വിനോദ് തിരക്കഥ എഴുതുന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായാണ് എത്തുന്നത് മലയാളികളുടെ പ്രിയതാരം ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ്.

സമൂഹമാധ്യമങ്ങളിൽ റീൽസിലൂടെയും മറ്റും ശ്രദ്ധേയായ കല്യാണിയുടെ കരിയർ തന്നെ മാറ്റിമറിക്കാൻ പോകുന്ന കഥാപാത്രമാകും റമ്പാൻ . ചിത്രത്തിന്റെ ടൈറ്റിലിൽ തന്നെ കല്യാണിയുടെ മുഖം കാണാം

മകളുടെയും അപ്പന്റെയും കഥയാണ് റമ്പാൻ. ഒരു പുതിയമുഖം വേണമെന്നൊരു ഐഡിയ ആദ്യം തന്നെ ഉണ്ടായിരുന്നു കുറേപ്പെരെ അതിനായി അന്വേഷിച്ചു. അങ്ങനെ ഒടുവിലാണ് നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട സായികുമാറിന്റെയും ബിന്ദു പണിക്കരിന്റെയും മകൾ കല്യാണിയിൽ ഞങ്ങൾ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ചെമ്പൻ വിനോദ് കൂട്ടിച്ചേർത്തു. ചെമ്പോസ്‌കി മോഷൻ പിക്ച്ചേഴ്സ്ന്റെ ബാനറിൽ ചെമ്പൻ വിനോദും ചിത്രത്തിന്റെ നിർമ്മാണ പങ്കാളി ആണ്

cp-webdesk

null

Latest Updates