Cinemapranthan
null

ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം; ആടുജീവിതത്തിനു ആശംസയുമായി സൂര്യ

null

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം തിയറ്ററിലെത്താന്‍ ഒരു ദിവസം കൂടി മാത്രം ബാക്കിയിരിക്കെ ഇപ്പോൾ
ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് തമിഴ് താരം സൂര്യ. അതിജീവനത്തിന്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശം ആണ് ആടുജീവിതം. ഈ പരിശ്രമവും പരിവർത്തനവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ എന്നും സൂര്യ പറഞ്ഞു.

നേരത്തെ ആടുജീവിതത്തിൽ നജീബിന്റെ വേഷത്തിനായി സൂര്യയെ ബ്ലെസി പരിഗണിച്ചിരുന്നു. സൂര്യക്ക് കഥ ഇഷ്ടമായെങ്കിലും ശാരീകമായ മാറ്റം തന്റെ മറ്റു സിനിമക്കളെ ബാധിക്കുമെന്നുള്ളതിനാൽ അദ്ദേഹം പിന്മാറുകയായിരുന്നു. എന്നാൽ വരണമായിരം എന്ന ചിത്രത്തിനായി തന്റെ ശരീരഭാരം കുറച്ച സൂര്യക്ക് പെട്ടെന്ന് വീണ്ടും ഒരു ശാരീരികമാറ്റം ബിദ്ധിമുട്ടായിരുന്നു. അതുകൊണ്ടായിരുന്നു അദ്ദേഹം ആടുജീവിതത്തിൽ നിന്നും പിന്മാറിയതെന്നാണ് സംവിധായകൻ ബ്ലെസ്സി പറഞ്ഞത്.

തിയറ്ററിലെത്താന്‍ ഇനി ഒരു ദിവസം കൂടി മാത്രം ബാക്കി നിൽക്കെ മികച്ച അഡ്വാന്‍സ് ബുക്കിങ്ങ് ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദേശിയ തലത്തില്‍ വീണ്ടും ഒരു മലയാള സിനിമ ചര്‍ച്ചയാകുമെന്ന പ്രതീക്ഷയിൽ ആണ് ആടുജീവിതം അണിയറക്കാർ.

cp-webdesk

null
null