Cinemapranthan
null

വീണ്ടും അതിസാഹസിക ആക്ഷനുമായി അജിത്ത്; താരത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

null

അജിത്തിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് വിടാമുയർച്ചി. ആക്ഷൻ ത്രില്ലെർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അണിയറക്കാർ. ഇപ്പോഴിതാ സിനിമയിലെ അതിസാഹസികമായ ആക്‌ഷൻ രംഗത്തിന്റെ വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

അതിവേഗത്തിൽ അജിത്ത് ഓടിച്ചു വരുന്ന ഹമ്മർ വണ്ടി തലകുത്തി മറിയുന്നതാണ് വിഡിയോയിൽ. ഒരു ഡ്രോൺ ഷോട്ടും വാഹനത്തിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങളുടെയും വിഡിയോയാണ് ഓൺലൈനിൽ ലീക്ക് ആയിരിക്കുന്നത്. നടൻ ആരവിനെയും അജിത്തിനൊപ്പം വണ്ടിയില്‍ കാണാം.

ഡ്യൂപ്പ് ഉപയോഗിക്കാതെ ഇത്തരം സാഹസികമായ രംഗങ്ങളിൽ അഭിനയിക്കാനുള്ള അജിത്തിന്റെ സമർപ്പണം നമ്മൾ മുന്പും കണ്ടതാണ്
എച്ച്. വിനോദ് സംവിധാനം ചെയ്ത ‘വലിമൈ’ എന്ന സിനിമയിലും ഇതിനു സമാനമായ വീഡിയോ പുറത്തിറങ്ങിയിരുന്നു ബൈക്ക് സ്റ്റണ്ട് രംഗങ്ങളും ഇതുപോലെ നെഞ്ചിടിപ്പോടെ ആണ് കണ്ടിട്ടുള്ളത്

cp-webdesk

null
null