‘മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് 26 വയസ്സ്’. മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ആയ ‘ആടുതോമ’ അഭ്രപാളിയിൽ എത്തിയിട്ട് 26 വർഷങ്ങൾ തികയുകയാണ്. ‘സ്ഫടികം’ പിറന്നിട്ട് 26 വർഷം തികഞ്ഞിട്ടും ചിത്രം ഇപ്പോഴും ആഘോഷിക്കപ്പെടുകയാണ്. മോഹൻലാലിന്റെ വാട്ട്സാപ്പ് സന്ദേശം പോസ്റ്റ് ചെയ്ത് സംവിധായകൻ ഭദ്രൻ ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
‘ആടുതോമയെ ഒരു നിധിപോലെ ഹൃദയത്തിൽ സൂക്ഷിച്ച ലാൽ “മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് ഇന്നേക്ക് 26 വയസ് “എന്ന് എന്നെ ഓർമപ്പെടുത്തിയപ്പോൾ ഒരു സമുദ്രം നീന്തിക്കടക്കാനുള്ള ആവേശം തോന്നി. കോവിഡ് ഉണ്ടാക്കിവച്ച തടസങ്ങൾ ഭേദിച്ചുകൊണ്ട് ആടുതോമയെ വീണ്ടും ബിഗ്സ്ക്രീനിലേക്ക് എത്തിക്കാൻ ഒരുക്കി കൊണ്ടിരിക്കുകയാണ് Geometrics Film House. പിറന്നാളിനോടാനുബന്ധിച്ചു ഇറക്കാനിരുന്ന Digital 4k Teaser തിരഞ്ഞെടുപ്പ് ചൂട് ആറി രണ്ട് മഴക്കു ശേഷം കുളിരോടെ കാണിക്കാൻ എത്തുന്നതായിരിക്കും.’
വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ആവേശത്തിലാക്കുന്ന ‘സ്ഫടികം’ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റീ റിലീസ് ചെയ്യാനിരിക്കുകയാണ് സംവിധായകൻ.