Cinemapranthan
null

ആ പ്രിയ ദിവസത്തിൽ തന്നെ അവനെത്തി; ജൂനിയർ ചിരുവിന്റെ ആദ്യ വീഡിയോ കാണാം

‘2017 ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരുവിന്റെയും വിവാഹം ഉറപ്പിക്കുന്നത്. കുഞ്ഞ് ഉണ്ടായതും ഇതേ ദിവസം തന്നെ

null

അകാലത്തിൽ പൊലിഞ്ഞ നടൻ ചിരഞ്ജീവി സർജയുടെ ഭാര്യയും നടിയുമായ മേഘ്‌ന രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത് ആഘോഷമാക്കുകയാണ് ആരാധകർ. ജൂനിയർ ചിരു എന്നാണ് ആരാധകർ കുഞ്ഞിനെ വിളിക്കുന്നത്. എന്നാൽ പ്രത്യേകതകൾ നിറഞ്ഞ ദിവസമാണ് ജൂനിയർ ചിരു എത്തിയിരിക്കുന്നത്. ഒപ്പം കുഞ്ഞിന്റെ ആദ്യ വിഡിയോയും പുറത്തെത്തിയിരിക്കുകയാണ്.

മൂന്ന് വർഷം മുൻപ് ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും വിവാഹം ഉറപ്പിക്കുന്നത്. അതെ ദിവസം തന്നെ യാദൃച്ഛികമായി ജൂനിയർ ചിരു പിറന്നതും.
“മൂന്ന് വർഷം മുമ്പ് ഇതേ ദിവസമാണ് ചിരുവിന്റെയും മേഘ്നയുടെയും വിവാഹം ഉറപ്പിക്കുന്നത്. ഇതൊരു വല്ലാത്ത അനുഭൂതിയും യാദൃച്ഛികതയുമാണ്. എന്റെ മരുമകൻ വീണ്ടും ഈ ലോകത്തേക്ക് എത്തിയിരിക്കുന്നു.” മേഘ്നയുടെ അമ്മ പ്രമീള മാധ്യമങ്ങളോട് പറഞ്ഞു.

‘2017 ഒക്ടോബർ 22 ന് ബെംഗളൂരുവിലുള്ള മേഘ്നയുടെ വീട്ടിൽ വെച്ച് അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ വെച്ചാണ് വിവാഹനിശ്ചയം നടന്നത്. സർജ കുടുംബത്തെ സംബന്ധിച്ചടത്തോളം ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ മാസമാണ് ഒക്ടോബർ. ഒക്ടോബർ 17 ആണ് ചിരഞ്ജീവി സർജയുടെ ജന്മദിനം. സഹോദരൻ ധ്രുവ് സർജയുടേത് ഒക്ടോബര്‍ ആറിനും.

‘11.07 നാണ് അവന്റെ ജനനം. ഈ കഴിഞ്ഞ നാല് മാസം, എങ്ങനെയാണ് ഓരോ നിമിഷവും കടന്നുപോയതെന്ന് അറിയില്ല. ഭർത്താവ് എന്നും അടുത്തുണ്ടാകേണ്ട സമയം. എന്റെ മകളുടെ മാനസികാവസ്ഥ എത്ര വിഷമം നിറഞ്ഞതായിരുന്നു. എന്നാൽ ഒരു ശക്തി അവൾക്കൊപ്പമുണ്ടായിരുന്നു. മേഘ്ന ബോൾഡ് ആയ പെൺകുട്ടിയാണ്. മാത്രമല്ല കുടുംബം മുഴുവൻ അവൾക്കൊപ്പം നിന്നു.’–പിതാവ് സുന്ദർരാജ് പറഞ്ഞു.

‘2017 ഒക്ടോബർ 22നാണ് മേഘ്നയുടെയും ചിരുവിന്റെയും വിവാഹം ഉറപ്പിക്കുന്നത്. കുഞ്ഞ് ഉണ്ടായതും ഇതേ ദിവസം തന്നെ. ചിരുവിന്റെ പുനർജന്മമാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു. കുഞ്ഞ് ജനിക്കുന്ന സമയം ചിരുവിന്റെ ചിത്രം മേഘ്നയുടെ അരികിൽ വച്ചിരുന്നു. അവൻ ജനിച്ച ഉടൻ ചിരുവിെനയാണ് ഞങ്ങൾ ആദ്യം കാണിച്ചത്.’–സുന്ദർരാജ് പറഞ്ഞു.

cp-webdesk

null
null