Cinemapranthan
null

‘കാന്താര 2 ‘; പ്രീക്വൽ വരുന്നുവെന്ന് റിഷബ് ഷെട്ടി

പ്രീക്വൽ 2024 ൽ റിലീസ് ചെയ്യുമെന്നാണ് റിഷബ് ഷെട്ടി അറിയിച്ചിരിക്കുന്നത്

null

ഏറെ കൈയ്യടി നേടിയ ചിത്രമാണ് ‘കാന്താര’. വൻ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷൻ ആണ് നേടിയത്. ‘കാന്താര’ക്ക് രണ്ടാം ഭാഗം വരുമെന്ന് ചിത്രത്തിന്റെ സംവിധായകനും നായകനുമായ റിഷബ് ഷെട്ടി അറിയിച്ചിരുന്നു. എന്നാൽ ‘കാന്താര 2’ ന് സീക്വൽ അല്ല പ്രീക്വൽ ആണ് വരുന്നതെന്നാണ് റിഷബ് ഷെട്ടി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഈ അടുത്ത് നടന്ന ‘കാന്താര’യുടെ വിജയാഘോഷത്തിൽ പങ്കെടുന്നതിനിടെയാണ് റിഷബ് ഷെട്ടി ഇക്കാര്യം അറിയിച്ചത്. ‘കാന്താര’യിൽ പറയുന്ന ‘പഞ്ചുരുളി ദൈവ’ എന്ന മിത്തിനെ പ്രമേയമാക്കി ഒരുക്കുന്ന പ്രീക്വൽ 2024 ൽ റിലീസ് ചെയ്യുമെന്നാണ് റിഷബ് ഷെട്ടി അറിയിച്ചിരിക്കുന്നത്.

മഴക്കാലത്ത് ചിത്രീകരിക്കേണ്ട കുറച്ചു ഭാഗങ്ങൾ ഉള്ളത് കൊണ്ട് ജൂണിൽ ആണ് ചിത്രീകരണം ആരംഭിക്കുന്നതെന്നും റിഷബ് കൂട്ടിച്ചർത്തു. അടുത്ത വർഷം ഏപ്രിൽ – മെയ് മാസത്തോടു കൂടി ഒരു പാൻ ഇന്ത്യ ചിത്രം റിലീസ് ചെയ്യുമെന്ന് ‘കാന്താര’യുടെ നിർമ്മാതാവും നേരത്തെ പറഞ്ഞിരുന്നു.

cp-webdesk

null
null