Cinemapranthan
null

ആരാധന മൂത്ത് സാമന്തക്ക് ക്ഷേത്രം നിർമ്മിച്ച് ആരാധകൻ

ആന്ധ്രാപ്രദേശുകാരനായ തെന്നാലി സന്ദീപാണ് ക്ഷേത്രം നിര്‍മിച്ചത്

null

ആരാധനഭ്രമം തലക്ക് പിടിച്ച് സിനിമാതാരങ്ങൾക്ക് വേണ്ടി ക്ഷേത്രം പണിയുന്നത് നമ്മൾ പലവട്ടം കേട്ടതാണ്. ഇപ്പോഴിതാ ആ പട്ടികയിലേക്ക് സാമന്തയുടെ പേര് കൂടി വന്നിരിക്കുകയാണ്. സമാന്തയോടുള്ള അടങ്ങാത്ത ആരാധന കാരണം ഒരു ആരാധകൻ താരത്തിന് വേണ്ടി അമ്പലം പണിതിരിക്കുകയാണ്. ആന്ധ്രാപ്രദേശുകാരനായ തെന്നാലി സന്ദീപാണ് സ്വന്തം ഗ്രാമമായ ആലപ്പാടില്‍ സാമന്തയ്‍ക്ക് വേണ്ടി ക്ഷേത്രം നിര്‍മിച്ചത്. സാമന്തയുടെ പിറന്നാൾ ദിവസമായ ഏപ്രിൽ 28 ന് ആണ് ക്ഷേത്രം തുറന്നത്. സാമന്തയുടെ പ്രതിമ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

നേരത്തെ സാമന്തക്ക് മയോസിറ്റിസ് ബാധിച്ചുവെന്ന വാർത്ത അറിഞ്ഞു സാമന്തക്ക് വേണ്ടി സന്ദീപ് തീര്‍ഥയാത്ര നടത്തിയിരുന്നു. സമാന്തയോട് ആദ്യ മുതൽക്കേ തന്നെ തനിക്ക് ഭയങ്കര ആരാധന ആയിരുന്നെന്നും, നിരവധി കുടുംബങ്ങളെ സാമന്ത സഹായിച്ചിട്ടുണ്ടെന്നും സന്ദീപ് പറയുന്നു. അതെ സമയം ദേവ് മോഹൻ നായകനായി എത്തിയ ‘ശാകുന്തളമാണ്’ സാമന്തയുടെ ഒടുവിൽ തിയറ്ററിലെത്തിയ സിനിമ. ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രം പക്ഷേ തിയറ്ററുകളിൽ വിജയം കണ്ടില്ല.

cp-webdesk

null
null