Cinemapranthan
null

പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും സംവിധായകനായി ശശി കുമാർ; പ്രധാന വേഷത്തിലെത്തുക അനുരാഗ് കശ്യപ്

വിന്റേജ് പീരിയോഡിക് ഡ്രാമയായ ചിത്രത്തിന്റെ പ്രീ – പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്

null

തമിഴിൽ മികച്ച സിനിമകൾ തന്ന സംവിധായകനാണ് എം ശശി കുമാർ. സംവിധാനത്തിനൊപ്പം തന്നെ അഭിനേതാവും കൂടിയായ ശശി കുമാർ പതിമൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും സംവിധായകനാവുകയാണ്. ശശി കുമാറിന്റെ കരിയറിലെ തന്നെ മികച്ച സിനിമയായ ‘സുബ്രഹ്മണ്യപുരം’ റിലീസായി പതിനഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ശശി കുമാർ സംവിധായകന്റെ കുപ്പായം അണിയുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. വിന്റേജ് പീരിയോഡിക് ഡ്രാമയായ ചിത്രത്തിന്റെ പ്രീ – പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ജൂണിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

‘ഈശൻ’ ആയിരുന്നു ശശി കുമാർ അവസാനം ഒരുക്കിയ ചിത്രം. ‘ഗാങ്സ് ഓഫ് വാസിപൂർ’ ഒരുക്കാൻ തനിക്ക് പ്രചോദനമായത് സുബ്രഹ്മണ്യപുരമാണെന്ന് മുൻപ് അനുരാഗ് കശ്യപ് പറഞ്ഞിട്ടുണ്ട്. സ്വാതി റെഡ്ഡി, സമുദ്രക്കനി, ജെയ്, ശശി കുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘സുബ്രമഹ്ണ്യപുരം’ മികച്ച പ്രതികരണമാണ് നേടിയത്.

cp-webdesk

null
null