Cinemapranthan
null

‘ലിയോ’ രണ്ടാം ഷെഡ്യൂൾ ഇന്ന് ചെന്നൈയിൽ ആരംഭിക്കും

ചെന്നൈയിലെ സെറ്റിൽ ഇന്ന് വിജയിയും ജോയിൻ ചെയ്യുമെന്നാണ് വിവരം

null

ലോകേഷ് കനകരാജ് – വിജയ് ചിത്രം ‘ലിയോ’യുടെ രണ്ടാംഘട്ട ചിത്രീകരണം ഇന്ന് ചെന്നൈയിലും ആരംഭിക്കും. ചെന്നൈയിലെ സെറ്റിൽ ഇന്ന് വിജയിയും ജോയിൻ ചെയ്യുമെന്നാണ് വിവരം. ആദ്യ ഘട്ട ചിത്രീകരണം കാശ്മീരിൽ പൂർത്തിയാക്കി സംഘം മാർച്ച് അവസാനമാണ് എത്തിയത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ എത്തിയ ലോകേഷ് കനകരാജ് ‘ലിയോ’യിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടും ഒരു വീഡിയോ പങ്ക് വെച്ചിരുന്നു. കശ്മീരിലെ ചിത്രീകരണ വേളയിലെ നിമിഷങ്ങൾ കോർത്ത് ഒരുക്കിയ വിഡിയോയിൽ ‘ലിയോ’ക്ക് വേണ്ടി അണിയറപ്രവർത്തകർ എടുത്ത എഫേർട്ട് കാണിക്കുന്നുണ്ട്. സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ വലിയ ആദരവോടെ കാണുന്നുവെന്നാണ് വീഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ് പറഞ്ഞത്.

അതെ സമയം ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്സ് വൻ തുകക്ക് വിറ്റു പോയത് വാർത്തയായിരുന്നു. പ്രമുഖ കമ്പനിയായ ഫാര്‍സ് ഫിലിം ആണ് 60 കോടി രൂപയ്ക്ക് ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ട്. ചിത്രം ഒക്ടോബറിൽ റിലീസിനെത്തുമെന്നാണ് വിവരം. തൃഷ നായികയായി എത്തുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍, മലയാളി താരം മാത്യു തോമസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനിരുദ്ധ് രവിചന്ദ് ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം മനോജ് പരമഹംസയാണ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

cp-webdesk

null
null