Cinemapranthan
null

വ്യത്യസ്ത ലുക്കിൽ കാർത്തി; രസകരമായി ‘ജപ്പാൻ’ ടീസർ

ലയാളി താരം ആണ് ഇമ്മാനുവേൽ ആണ് നായിക

null

പിറന്നാൾ ദിനത്തിൽ പുതിയ സിനിമയുമായി കാർത്തി. രാജു മുരുഗൻ സംവിധാനം ചെയ്ത് കാർത്തി നായകനായി എത്തുന്ന പുതിയ ചിത്രം ആണ് ‘ജപ്പാൻ’. കാർത്തി വ്യത്യസ്ത ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ രസകരമായ കാഴ്ചാനുഭവമാണ് പ്രേക്ഷകന് നൽകുന്നത്. ‘ജപ്പാൻ’ എന്ന കഥാപാത്രമായി എത്തുന്ന കാർത്തിയുടെ പുതിയ സിനിമ എന്തായാലും ആരാധകർക്ക് മികച്ച അനുഭവമായിരിക്കും നൽകുകയെന്ന് ടീസർ സൂചിപ്പിക്കുന്നു. മലയാളി താരം ആണ് ഇമ്മാനുവേൽ ആണ് നായികയായി എത്തുന്നത്.

ആരാണ് ‘ജപ്പാനെ’ന്ന ചോദ്യം ഹെഡ് ലൈനായി കൊടുത്തു കൊണ്ടാണ് ടീസർ എത്തിയത്. നർമ്മരൂപത്തിൽ എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡ്രീം വാര്യര്‍ പിക്ചേഴ്‍സിന്റെ ബാനറിൽ എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവരാണ്. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം. അതെ സമയം പി എസ് മിത്രൻ സംവിധാനം ചെയ്ത ‘സര്‍ദാര്‍’ ആണ് കാർത്തി നായകനായി അവസാനം തിയറ്ററിലെത്തിയ ചിത്രം.

cp-webdesk

null
null