Cinemapranthan
null

കാജൽ അഗർവാളിന്റെ ‘കരുണഗാപിയം’; ട്രെയിലർ പുറത്ത്

ഒരു ഹൊറർ മൂഡിലെത്തുന്ന ചിത്രം കോമഡി ത്രില്ലർ ആണ്

null

കാജൽ അഗർവാളിനെ നായികയാക്കി ഡി കാര്‍ത്തികേയൻ സംവിധാനം ചെയ്ത ‘കരുണഗാപിയം’ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. റെജിന കാസൻഡ്ര, ജനനി, റെയ്‍സ വില്‍സണ്‍, യോഗി ബാബു എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പല കാരണങ്ങൾ കൊണ്ട് നീണ്ട് പോവുകയായിരുന്നു. കരുണാകരൻ, കലൈരശൻ, ജോൺ വിജയ്, ഷാ റാ എന്നിവരും അഭിനയിക്കുന്ന ചിത്രം ഒരു ഹൊറർ മൂഡിലെത്തുന്ന കോമഡി ത്രില്ലർ ആണ്. ‘കരുണഗാപിയം’ ഒരു മികച്ച കാഴ്ച്ചാനുഭവം നൽകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

വിഘ്നേശ് വാസു ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് പ്രസാദ് എൻ ആണ്. വിജയ് വേലുക്കുട്ടിയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. കോസ്റ്റ്യൂ ഡിസൈനര്‍ സ്വപ്‍ന റെഡ്ഡി, ആര്‍ട്ട് സെന്തില്‍ രാഘവൻ, സ്റ്റണ്ട്സ് ഡോണ്‍ അശോക്, മെയ്‍ക്ക് അപ്പ് വിനോദ് സുകുമാരൻ, ഡിഐ വര്‍ണ സ്റ്റുഡിയോ, വിഎഫ്എക്സ് വര്‍ണ സ്റ്റുഡിയോസ് എന്നിവരായിരിക്കും.

2020 ൽ ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവിനെ വിവാഹം ചെയ്ത കാജൽ, വിവാഹ ശേഷവും സിനിമയിൽ സജീവായിരുന്നു. ദുല്‍ഖര്‍ നായകനായി എത്തിയ ‘ഹേയ് സിനാമിക’ സിനിമയാണ് കാജലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.

cp-webdesk

null
null