Cinemapranthan
null

‘വിജയ് ഏഴു വർഷമായി വിഗ്ഗ് ഉപയോഗിക്കുന്നുവെന്ന്’ നടൻ ബയിൽവാൻ രംഗനാഥൻ; പ്രതിക്ഷേധവുമായി വിജയ് ഫാൻസ്‌

നേരത്തെയും ബയിൽവാൻ നടത്തിയ പല പരാമർശങ്ങളും വിവാദമായിട്ടുണ്ട്

null

സിനിമ രംഗവുമായി ബന്ധപ്പെട്ട അണിയറ കഥകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ നടൻ ബയിൽവാൻ രംഗനാഥൻ നടത്തിയ പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച. നടൻ വിജയ് ഏഴ് വർഷമായി വിഗ്ഗ് ആണ് ഉപയോഗിക്കുന്നതെന്ന ബയിൽവാൻ രംഗനാഥന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാവുകയും വിജയ് ഫാൻസിൽനിന്നും കടുത്ത പ്രതിക്ഷേധം നേരിടുകയും ചെയ്യുകയാണ്. നേരത്തെയും ബയിൽവാൻ നടത്തിയ പല പരാമർശങ്ങളും വിവാദമായിട്ടുണ്ട്.

‘വിജയിയുടെ പിതാവ് ഈ പ്രായത്തിലും മുടിയുള്ളയാളാണ് എന്നാല്‍ വിജയ്ക്ക് ഈ പ്രായത്തില്‍ തന്നെ മുടി നഷ്ടപ്പെടാന്‍ തുടങ്ങിയെന്നും, അത് കൊണ്ട് വിജയ് 7 വർഷമായി വിഗ്ഗ് ഉപയോഗിക്കുന്നു എന്നും, ഈ അടുത്ത് വിജയ് പങ്കെടുത്ത പരിപാടികളിൽ ശ്രദ്ധിച്ചാൽ അത് മനസിലാകുമെന്നുമാണ് ‘ബയിൽവാൻ പറഞ്ഞത്. ‘കെമിക്കലിന്റെ ഉപയോഗം കാരണമാണ് വിജയ്ക്ക് മുടി നഷ്ടമായതെന്നും, ഈ പ്രശ്നം കമൽഹാസനും ഉണ്ടായിരുന്നെന്നും ബയിൽവാൻ പറയുന്നു’. അതെ സമയം, മുടി നഷ്ടമായത് കണക്കിലെടുക്കാതെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിക്കുന്നത് രജനികാന്ത് മാത്രമാണെന്നും ബയിൽവാൻ പറഞ്ഞു. ബയിൽവാൻ രംഗനാഥൻ പങ്ക് വെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പറയുന്നത്.

എന്നാൽ ഇപ്പോൾ ഈ പരാമർശം വിജയ് ഫാൻസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ബയൽവാൻ പറയുന്നതിൽ ഒരു വസ്തുതയുമില്ലെന്നാണ് വിജയ് ഫാൻസ്‌ പറയുന്നത്. ബയിൽവാനെതിരെ നിരവധി വിമർശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. നേരത്തെ നടൻ ധനുഷും നടി മീനയും വിവാഹിതരാകുന്നു എന്ന പരാമർശം നടത്തി ബയിൽവാൻ വിവാദത്തിൽപ്പെട്ടിരുന്നു.

cp-webdesk

null
null