Cinemapranthan
null

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോലിയുടെയും അനുഷ്കയുടെയും ധനസമാഹരണം; 24 മണിക്കൂറിൽ മൂന്നര കോടി

രണ്ട് കോടി രൂപ നല്‍കിയാണ് ഇരുവരും #InThisTogether എന്ന ധനസമാഹരണ ക്യാംപയിന് ആരംഭിച്ചത്

null

നമ്മുടെ രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസമാഹരണം ആരംഭിച്ച
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മക്കും മികച്ച പ്രതികരണം.

രണ്ട് കോടി രൂപ നല്‍കിയാണ് ഇരുവരും ‘ഇൻ ദിസ് ടുഗതർ’ (#InThisTogether) എന്ന ധനസമാഹരണ ക്യാംപയിന് ആരംഭിച്ചത്. ഇപ്പോഴിതാ ക്യാംപയിന് പൊതുജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ഏഴ് കോടി രൂപ ലക്ഷ്യമിട്ടുള്ള ഫണ്ട് ശേഖരം തുടങ്ങി 24 മണിക്കൂർ പിന്നിടുമ്പോൾ 3.6 കോടി രൂപയാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. കോലിയും അനുഷ്‌കയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആണ് ഈ വിവരം പുറത്ത് വിട്ടത്.

ഏഴ് കോടി രൂപയെന്ന ലക്ഷ്യത്തില്‍ എത്തിച്ചേരാനും രാജ്യത്തെ സഹായിക്കാനും പോരാട്ടം തുടരാമെന്ന് കോലി സമൂഹ മാധ്യമത്തിൽ കുറിച്ചു. 

ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ഏഴ് കോടി രൂപ കോലിയും അനുഷ്‌കയും സമാഹരിക്കുന്നത്. കെറ്റോയിൽ ‘ഇൻ ദിസ് ടുഗതർ’ എന്ന പേരിൽ ഏഴ് ദിവസമാണ് ധനസമാഹരണം. എന്നാല്‍ പകുതി തുക വെറും 24 മണിക്കൂറിനുള്ളില്‍ ലഭിക്കുകയായിരുന്നു. കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജൻ ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ എത്തിക്കാനാണ് ഈ പണം ഉപകയോഗിക്കുക.

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ നമുക്ക് ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാം. എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും കൊറോണയെ പ്രതിരോധിക്കാൻ തയ്യാറാവണമെന്ന് ടീം സിനിമാപ്രാന്തൻ അഭ്യർത്ഥിക്കുന്നു. കരുതലോടെ ജാഗ്രതയോടെ നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം.. കോവിഡിനെ തുരത്താം #IndiaFightsCorona #breakthechain #covidsecondwave #letsfightagainstcovid

cp-webdesk

null
null