Cinemapranthan
null

വിജയ്‌യുടെ മാസ്റ്റർ; ഹിന്ദി ട്രെയിലര്‍ പുറത്ത്

മാസ്റ്ററിന്റെ ഹിന്ദി പതിപ്പ് 14 നാണു റിലീസ് ചെയ്യുന്നത്

null

വിജയ്‌യുടെ തകർപ്പൻ ആക്ഷൻ രംഗങ്ങളുമായി ‘മാസ്റ്റർ’ ഹിന്ദി പതിപ്പിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ‘വിജയ് ദ മാസ്റ്റര്‍’ എന്ന പേരിലാണ് ഹിന്ദിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുക. പൊങ്കല്‍ റിലീസ് ആയി 13ന് എത്തുന്ന മാസ്റ്ററിന്റെ ഹിന്ദി പതിപ്പ് 14 നാണു റിലീസ് ചെയ്യുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നതും ലോകേഷ് കനകരാജ് തന്നെയാണ്. കോവിഡ് കാരണം റിലീസ് വൈകിയ ചിത്രം ഇപ്പോൾ തിയറ്ററിൽ നേരിട്ട് പ്രദർശനത്തിന് ഒരുങ്ങുകയാണ്. തമിഴ്, ഹിന്ദി എന്നിവയ്ക്ക് പുറമേ തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. വിജയ് പ്രൊഫസര്‍ വേഷത്തിലെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്.

അതേസമയം തിയേറ്ററുകളില്‍ 100% സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന തമിഴ്നാട് സർക്കാറിന്റെ തീരുമാനം റദ്ദാക്കണമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്‌നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 2005 ലെ ദുരന്ത നിവാരണ വകുപ്പ് അനുസരിച്ച് ജനുവരി 31 വരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍, സിമ്പുവിന്റെ ഈശ്വരന്‍ തുടങ്ങിയ ചിത്രങ്ങളുടെ റിലീസ്‌ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

cp-webdesk

null
null