Cinemapranthan
null

ഗ്ലാമർ വസ്ത്രത്തിനൊപ്പം ‘ലക്ഷ്മി മാല’ ധരിച്ചു; ഹിന്ദു ദേവതകളെ അപമാനിച്ചുവെന്ന് ആരോപിച്ച് തപ്‌സി പന്നുവിനെതിരെ പരാതി

മതവികാരം വ്രണപ്പെടുത്തുകയും സനാതന ധര്‍മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി

null

ഹിന്ദു ദേവതകളെ അപമാനിച്ചെന്നും അശ്ലീലം പ്രചരിപ്പിച്ചെന്നും ആരോപിച്ച് ബോളിവുഡ് നടി തപ്‌സി പന്നുവിനെതിരെ പരാതി. മുംബൈയില്‍ വച്ച് നടന്ന ലാക്‌മെ ഫാഷന്‍ വീക്കിൽ പങ്കെടുക്കവെ ഗ്ലാമർ വസ്ത്രത്തിനൊപ്പം ഹിന്ദു ദൈവം ലക്ഷ്മി ദേവിയുടെ ഡിസൈനുള്ള മാല ധരിക്കുകയും ചെയ്‌തെന്ന് ആരോപിച്ചാണ് പരാതി. ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കണ്‍വീനറുമായ ഏകലവ്യ സിങ് ഗൗറാണ് പോലീസിൽ പരാതി നല്‍കിയത്.

ഫാഷൻ വീക്കിൽ ചുവന്ന ഗൗണിനൊപ്പം ലക്ഷ്മി മാല ധരിച്ചത് മതവികാരം വ്രണപ്പെടുത്തുകയും സനാതന ധര്‍മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുകയും ചെയ്‌തെന്നാണ് ഏകലവ്യ സിങ് ഗൗർ ആരോപിക്കുന്നത്. ഫാഷൻ വീക്കിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ മാർച്ച് 14 ന് തപ്‌സി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് ചൂണ്ടി കാട്ടിയാണ് ഏകലവ്യ സിങ് പരാതി നൽകിയത്. തപ്‌സി അപമര്യാദയായി വസ്ത്രം ധരിച്ചെന്നും സനാതന ധര്‍മത്തെ തരംതാഴ്ത്താനുള്ള ആസൂത്രിത ശ്രമമാണിതെന്നും ആരോപിച്ചാണ് ഏകലവ്യ സിങ് പരാതി നൽകിയത്. കേസിൽ പോലീസ് അന്വേഷണം നടക്കുന്നു.

cp-webdesk

null
null