കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിനിമാ മേഖലയിലുള്ളവർക്ക് സഹായവുമായി ബോളിവുഡ് നടൻ സൽമാൻ ഖാൻ. ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന സിനിമാ പ്രവർത്തകർക്കാണ് താരം സഹായം നൽകുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ലൈറ്റ്‌ബോയ്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 25,000 പേര്‍ക്ക് 1500 വീതം നൽകാനാണ് തീരുമാനം.
ആദ്യ ഗഡുവായാണ് 1500 നൽകുന്നതെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയിസ് (എഫ്.ഡബ്ല്യു.ഐ.സി.ഇ) പ്രസിഡന്റ് ബി.എന്‍. തിവാരി അറിയിച്ചു. അര്‍ഹതപ്പെട്ട ജീവനക്കാരുടെ പട്ടികയും അക്കൗണ്ട് നമ്പരും സല്‍മാന്‍ ഖാന് കൈമാറിയെന്നും പണം എത്രയും പെട്ടെന്ന് തന്നെ നിക്ഷേപിക്കുമെന്ന് അദ്ദേഹം അറിയിച്ചതായും ബി.എന്‍. തിവാരി പറഞ്ഞു.
മുമ്പ് ശിവസേനയുടെ യുവജനവിഭാഗവുമായി സഹകരിച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പൊലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൽമാൻ ഖാൻ ഭക്ഷണമെത്തിച്ചിരുന്നു.