Cinemapranthan
null

വില്ലനായി ജോൺ എബ്രഹാം; പോരാടാൻ ഷാരൂഖും ദീപികയും: ‘പത്താൻ’ ട്രെയിലർ പുറത്ത്

ചിത്രം കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ആവേശത്തിലാക്കുമെന്ന് ഉറപ്പാണ്

null

കാത്തിരുന്ന ട്രെയിലർ എത്തി. ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ‘പത്താൻ’ ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം പ്രമേയമായി എത്തുന്ന ചിത്രം കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ട് പ്രേക്ഷകരെ ആവേശത്തിലാക്കുമെന്ന് ഉറപ്പാണ്. യാഷ് രാജ് ഫിലിംസിന്റെ YRF യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ദീപിക പദുക്കോൺ നായികയായി എത്തുന്ന ചിത്രത്തിൽ ജോൺ എബ്രഹാമാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. നാല് വർഷത്തിന് ശേഷം തിയറ്ററിലെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം ആണ് ‘പത്താൻ’. അത് കൊണ്ട് തന്നെ കിംഗ് ഖാന്റെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരും. ‘പത്താൻ’ സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാർഥ് ആനന്ദാണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകൻ ആണ് സിദ്ധാർഥ് ആനന്ദ്.

ആക്ഷൻ ത്രില്ലർ ചിത്രമായ പത്താൻ’ നിർമ്മിച്ചിരിക്കുന്നത് യഷ് രാജ് ഫിലിംസ് ആണ്. ഷാരൂഖിനും ദീപികയ്ക്കും ജോൺ എബ്രഹാമിനും പുറമെ ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ എന്നിവരും മറ്റ് വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ സൽമാൻ ഖാനും അതിഥി വേഷത്തിലെത്തുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ഒരുക്കുന്ന ‘പത്താൻ’ ജനുവരി 25 ന് ആണ് റിലീസിനെത്തുന്നത്.

അതെ സമയം ചിത്രത്തിലെ ‘ബെഷറം രംഗ്’ എന്നാരംഭിക്കുന്ന ആദ്യ ഗാനം പുറത്തിറങ്ങിയത് മുതൽ ചിത്രത്തിനെതിരെ ഹിന്ദു തീവ്ര സംഘടനകൾ ബഹിഷ്കരണവും പ്രതിക്ഷേധവുമായി എത്തിയിരുന്നു. ഗാനത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറം കാവി ആണെന്നും ഇത് ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് പ്രതിക്ഷേധം ഉയർന്നത്. എന്നാൽ പ്രതിസന്ധികൾക്കിടയിലും വൻ ഹൈപ്പോടെ തിയറ്റർ റിലീസിനൊരുങ്ങുകയാണ് ‘പത്താൻ’.

cp-webdesk

null
null