Cinemapranthan
null

സുശാന്തിനെ ദ്രോഹിച്ച യാഷ് രാജിനും മഹേഷ് ഭട്ടിനും കരൺ ജോഹറിനും മാപ്പില്ല; കങ്കണ

സുശാന്ത് സിങ് രാജ്പുറ്റിന്റെ ജന്മദിനമായ ഇന്ന് കങ്കണ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്

null

അന്തരിച്ച പ്രിയ താരം സുശാന്ത് സിങ് രാജ്പുറ്റിന്റെ ജന്മദിനമാണ് ഇന്ന്. 35 വയസ്സ് തികയുന്ന താരത്തിന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് കങ്കണ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പാണു ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ കരൺ ജോഹർ നിന്റെ സിനിമകളുടെ റിലീസ് തടഞ്ഞു. നീയൊരു മോശം നടനാണെന്ന് ലോകത്തോട് അയാൾ വിളിച്ച് പറഞ്ഞു. മഹേഷ് ഭട്ടിന്റെ കുട്ടികൾ നിന്നെ മാനസികമായി ഉപദ്രവിച്ചു. അവരതിൽ ഇപ്പോൾ ദുഃഖിക്കുന്നു.’–കങ്കണ കുറിച്ചു.

”പ്രിയപ്പെട്ട സുശാന്ത്, സിനിമ മാഫിയ നിന്നെ ഒഴിവാക്കുകയും പരിഹസിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലൂടെ പല തവണ സഹായത്തിനായി അഭ്യർത്ഥിച്ചു. നീ സങ്കടപ്പെട്ടിരുന്ന സമയങ്ങളിൽ കൂടെ ഇല്ലാതിരുന്നതിൽ ഞാൻ ഖേഃദിക്കുന്നു. സിനിമ മാഫിയെ നേരിടാനുള്ള മനക്കരുത്ത് നിനക്ക് ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്. ആ വിചാരത്തെയോർത്ത് എനിക്ക് ദുഃഖമുണ്ട്.

മരിക്കുന്നതിനു മുമ്പ് സുശാന്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ച കാര്യങ്ങൾ മറക്കരുത്. സിനിമ മാഫിയ തന്നെ വേട്ടയാടുന്നുണ്ടെന്നും ഇൻഡസ്ട്രിയിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവൻ എഴുതി. നെപോട്ടിസം ശക്തമാണെന്ന് പല അഭിമുഖങ്ങളിലും വെളിപ്പെടുത്തി. സുശാന്തിന്റെ സൂപ്പർഹിറ്റ് സിനിമകൾ പരാജയമാണെന്നും ചിലർ വിധിയെഴുതി.

മറ്റെല്ലാ ചിതകളും മാറ്റിവെച്ച് സുശാന്തിന്റെ പിറന്നാൾ ആഘോഷിക്കാം, മറ്റുള്ളവർ നിങ്ങൾ നല്ലവരാണ് എന്നൊക്കെ പറയും അതൊന്നും ശ്രദ്ധിക്കരുത്. നിങ്ങളെക്കാൾ മറ്റുള്ളവരെ വിശ്വസിക്കരുത്. മയക്കു മരുന്ന് ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുന്നവരെ ഉപേക്ഷിക്കുക. വൈകാരികമായും, സാമ്പത്തികമായും നിങ്ങളെ തളർത്തുന്നവരെ മാറ്റി നിർത്തുക.

യാഷ് രാജ് ഫിലിംസ് നിന്നെ ഒഴിവാക്കുവാൻ ശ്രമിച്ചു. കരൺ ജോഹർ നിനക്ക് വലിയ സ്വപ്‌നങ്ങൾ വാഗ്ദാനം ചെയ്തു. അതേ സമയം നിന്റെ സിനിമകളുടെ റിലീസ് തടഞ്ഞു. നീയൊരു മോശം നടനാണെന്ന് ലോകത്തോട് അയാൾ വിളിച്ച് പറഞ്ഞു. മഹേഷ് ഭട്ടിന്റെ കുട്ടികൾ നിന്നെ മാനസികമായി ഉപദ്രവിച്ചു. അവരതിൽ ഇപ്പോൾ ദുഃഖിക്കുന്നു.’–കങ്കണ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ ജൂൺ 14 നാണു സുശാന്തിനെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഈ 14ന് ഏഴു മാസം തികയുമ്പോഴും മരണകാരണം സംബന്ധിച്ച് കൃത്യമായ ഉത്തരമില്ല. സുശാന്തിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദങ്ങളിലും, മുംബൈ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണത്തെ തുടർന്നുമൊക്കെ സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) എന്നിങ്ങനെ പ്രധാന കേന്ദ്ര ഏജൻസികളെല്ലാം അന്വേക്ഷണം ഏറ്റെടുത്തെങ്കിലും ഇതുവരെയും വ്യക്തമായ കാരണം കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.

ബാന്ദ്രയിലെ വസതിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ ആണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം ആത്മഹത്യയാണെന്നായിരുന്നു മുംബൈ പോലീസ് പറഞ്ഞത്. എന്നാൽ സുശാന്തിന്റെ മരണം കൊലപാതകമാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയയും, ഒരു വിഭാഗം മാധ്യമങ്ങളും, ആരാധകരും ഒന്നടങ്കം രംഗത്ത് വന്നിരുന്നു. ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ച സുശാന്തിന്റെ മരണം ലഹരി മാഫിയയിലേക്കുള്ള അന്വേക്ഷണത്തിനും വഴി വെച്ചിരുന്നു. എന്നാലിപ്പോൾ വ്യക്തമായ മരണകാരണം കണ്ടെത്താൻ ഇതുവരെയും അന്വേക്ഷണ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.

cp-webdesk

null
null