Cinemapranthan
null

കങ്കണയുടെ വീട്ടിലും മൂന്ന് മക്കൾ; വിമർശനങ്ങൾക്ക് മറുപടിയുമായി താരം

കങ്കണയുടെ രണ്ട് സഹോദരങ്ങളുടെ ചിത്രവും പങ്കുവെച്ചു കൊണ്ടാണ് കോമഡി താരം സലോനി ഗൗര്‍ മറുപടി നൽകിയിരിക്കുന്നത്

null

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത് ജനസംഖ്യ കൂടിയത് കൊണ്ടാണെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണമെന്നും ഉള്ള കങ്കണയുടെ വാദം വിവാദമായിരിക്കുകയാണ്. നിരവധി പേർ കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുകയാണ്. മൂന്ന് കുട്ടികൾ ഉള്ളവരെ ജയിലിലടക്കാൻ പറയുന്ന കങ്കണയുടെ വീട്ടിലും മൂന്ന് കുട്ടികളാണല്ലോ എന്നാണു കോമഡി താരം സലോനി ഗൗര്‍ മറുപടി നൽകിയത്. കങ്കണയുടെ ട്വീറ്റിനൊപ്പം കങ്കണയുടെ രണ്ട് സഹോദരങ്ങളുടെ ചിത്രവും പങ്കുവെച്ചു കൊണ്ടാണ് സലോനി ഗൗര്‍ മറുപടി നൽകിയിരിക്കുന്നത്. എന്നാൽ സലോമിയുടെ വിമർശനത്തിന് ഉടൻ മറുപടിയുമായി എത്തിയിരിക്കുകയാണ് കങ്കണ.

“‘എന്റെ മുത്തച്ഛന് അക്കാലത്ത് 8 സഹോദരങ്ങള്‍ ഉണ്ടായിരുന്നു, അന്ന് നിരവധി കുട്ടികള്‍ മരിക്കാറുണ്ടായിരുന്നു, കാടുകളില്‍ കൂടുതല്‍ മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങളായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് നമ്മള്‍ മാറണം, സമയത്തിന്റെ ആവശ്യകത ജനസംഖ്യാ നിയന്ത്രണമാണ്. ചൈനയെപ്പോലെ ഞങ്ങള്‍ക്ക് ശക്തമായ നിയമങ്ങള്‍ ഉണ്ടായിരിക്കണം.” എന്നായിരുന്നു കങ്കണയുടെ മറുപടി.

cp-webdesk

null
null