Cinemapranthan
null

‘കുറ്റം പറഞ്ഞ ദേശവിരുദ്ധര്‍ക്ക് തന്നെ ഇപ്പോള്‍ വാക്‌സീന്‍ ആവശ്യം വന്നു’; പരിഹാസ ട്വീറ്റുമായി കങ്കണ

രാജ്യം ദുരന്തമുഖത്തിലാണെങ്കിലും ചില കാര്യങ്ങള്‍ കാണുമ്പോള്‍ ചിരിക്കാതിരിക്കാൻ കഴിയുന്നില്ലെന്നും കങ്കണ

null

കോവിഡ് വ്യാപനവും വാക്‌സിൻ ക്ഷാമവും രൂക്ഷമാകുന്നതിനിടെ വീണ്ടും വിവാദ ട്വീറ്റുമായി നടി കങ്കണ രണാവത്ത്. വാക്‌സീനെ കുറ്റം പറഞ്ഞ ദേശവിരുദ്ധര്‍ക്ക് തന്നെ ഇപ്പോള്‍ വാക്‌സീന്‍ ആവശ്യമായി വന്നുവെന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.

“വാക്‌സീനെതിരെ ആദ്യം തെറ്റായ ക്യാപെയ്നും പ്രതിഷേധവും നടത്തിയ ദേശദ്രോഹികൾക്കാണ് ഇപ്പോള്‍ വാക്‌സീന്‍ വേണ്ടത്. അന്ന് നിങ്ങള്‍ക്കെതിരെ പറഞ്ഞപ്പോള്‍ ഞാൻ വെറുക്കപ്പെട്ടവളായി. രാജ്യം ദുരന്തമുഖത്തിലാണെങ്കിലും ചില കാര്യങ്ങള്‍ കാണുമ്പോള്‍ ചിരിക്കാതിരിക്കാൻ കഴിയുന്നില്ല.” കങ്കണ ട്വീറ്റ് ചെയ്തു.

രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത് ജനസംഖ്യ കൂടിയത് കൊണ്ടാണെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണമെന്നും കഴിഞ്ഞ ദിവസം കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഈ പരാമർശം വിവാദമാകുകയും നിരവധി പേര് കങ്കണ വിമർശിച്ചു രംഗത്ത് വരുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദ പരാമർശവുമായി താരം എത്തുന്നത്.

കോവിഷീല്‍ഡ് വാക്‌സീന്‍ വില കൂടിയതിനെതിരെ ബോളിവുഡ് താരം ഫർഹാൻ അക്തർ ഉൾപ്പടെയുള്ളവർ പ്രതിഷേധം അറിയിച്ചിരുന്നു. കേന്ദ്രത്തിന് ലഭിക്കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് കോവിഡ് വാക്‌സിൻ ലഭിക്കാത്തതു എന്ത് കൊണ്ട് എന്നാണ് ഫര്ഹാന് ട്വീറ്റ് ചെയ്തത്.

cp-webdesk

null
null