ജാവേദ് അക്തര്‍ കേസിൽ കങ്കണ റണൗട്ടിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി. തന്നെ അപകീര്‍ത്തിപ്പെടുന്ന തരത്തിൽ കാര്യങ്ങള്‍ പറഞ്ഞെന്നാരോപിച്ച് കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അപകീര്‍ത്തി കേസില്‍ സമന്‍സ് അയച്ചിട്ടും കങ്കണ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇപ്പോൾ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. അന്ദേരി മെട്രോപോളിറ്റന്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത് .
ജാവേദ് അക്തര്‍ നല്കിയ അപകീര്‍ത്തി കേസില്‍ മാര്‍ച്ച് ഒന്നിന് കോടതിയില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം. എന്നാൽ കങ്കണ കോടതിയില്‍ ഹാജരായില്ല. തുടർന്ന് കേസ് മാര്‍ച്ച് 22ലേക്കു മാറ്റി. ജാമ്യം ലഭിക്കാവുന്ന വാറണ്ട് ആണ് കങ്കണയ്ക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ളത്.