Cinemapranthan

ആരാധകന്റെ വിവാഹത്തിന് അപ്രതീക്ഷിതമായി എത്തി സൂര്യ

ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് താലി എടുത്തു കൊടുത്തും വിവാഹച്ചടങ്ങിൽ ഉടനീളം സൂര്യ പങ്കെടുത്തു

ആരാധകരെ തനിക്കൊപ്പം തന്നെ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന താരമാണ് തമിഴ് നടൻ സൂര്യ. ഇപ്പോഴിതാ തന്റെ ആരാധകന്റെ വിവാഹ ദിനത്തിൽ അപ്രതീക്ഷിതമായി എത്തി ആരാധകരുടെ ഇഷ്ടം പറ്റിയിരിക്കുകയാണ് പ്രിയ താരം സൂര്യ. തന്റെ കടുത്ത ആരാധകനായ ഹരിയുടെ വിവാഹത്തിനാണ് താരം എത്തിയിരിക്കുന്നത്. ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് താലി എടുത്തു കൊടുത്തും വിവാഹച്ചടങ്ങിൽ ഉടനീളം സൂര്യ പങ്കെടുത്തു.

വിവാഹത്തിന് സൂര്യ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിപ്പൊന്നും ഹരിക്ക് ലഭിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ താരത്തിന്റെ വരവ് എല്ലാവർക്കും അതിശയകരമായിരുന്നു. ഓള്‍ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബ് അംഗമാണ് ഹരി. വർഷങ്ങളായി ഓള്‍ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബിന്റെ അംഗം ആണ് ഹരി.

നെറ്റ്ഫ്ളിക്സിനു വേണ്ടി ഒരുക്കുന്ന തമിഴ് ആന്തോളജി ചിത്രമായ ‘നവരസ’യാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന സൂര്യ ചിത്രം.

cp-webdesk

null