Cinemapranthan

‘മോശം സ്ട്രീമിങ് സേവനം’; എച്ച്ബിഒ മാക്‌സിനെയും വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോസിനെയും വിമർശിച്ച് ക്രിസ്റ്റഫർ നോളൻ

021ല്‍ ചാര്‍ട്ട് ചെയ്തിരിക്കുന്ന എല്ലാ ചിത്രങ്ങളും എച്ച്ബിഒ മാക്‌സില്‍ റിലീസ് ചെയ്യാനുള്ള വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോസിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

null

ഓൺലൈൻ സ്ട്രീമിങ് സേവനമായ എച്ച്ബിഒ മാക്‌സിനെതിരെ വിമർശനവുമായി ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ0. 2021ല്‍ ചാര്‍ട്ട് ചെയ്തിരിക്കുന്ന എല്ലാ ചിത്രങ്ങളും എച്ച്ബിഒ മാക്‌സില്‍ റിലീസ് ചെയ്യാനുള്ള വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോസിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എച്ച്ബിഒ മാക്‌സ് ഏറ്റവും മോശം സ്ട്രീമിങ് സേവനമെന്നും, സാമ്പത്തിക ബോധമില്ലാത്ത തീരുമാനമാണെന്നുമാണ് നോളൻ പറയുന്നത്. സിനിമയുടെ സംവിധായകരോടും അണിയറ പ്രവർത്തകരോടും ആലോചിക്കാതെ ചിത്രങ്ങൾ തിയേറ്റർ റിലീസുകൾക്ക് ഒപ്പം ഒടിടി പ്ലാറ്റ്‌ഫോമിലും എത്തിക്കാൻ ആയിരുന്നു വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോസിന്റെ തീരുമാനം എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോസിന്റെ ഈ തീരുമാനത്തിനെതിരെ ഒട്ടേറെ മുൻനിര സംവിധയകരും അണിയറ പ്രവർത്തകരും ഹോളിവുഡിൽ നിന്ന് രംഗത്തെത്തിയിരുന്നു. ജെയിംസ് ഗണ്‍, ഡെന്നീസ് വില്ലേന്യോവ എന്നിങ്ങനെ ഒട്ടേറെ പ്രമുഖരാണ് പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

cp-webdesk

null