Cinemapranthan
null

ആറ് കഥകളുമായി ‘ചെരാതുകള്‍’ നാളെ: പത്ത് ഒടിടി പ്ലാറ്റ്ഫോമിൽ ഒരേ സമയം റിലീസ്

null

ആറു കഥകൾ ചേർന്ന ‘ചെരാതുകൾ’ എന്ന മലയാളത്തിലെ പുതിയ ആന്തോളജി ചിത്രം നാളെ ഒടിടി റിലീസായി എത്തുന്നു.
ഡോ. മാത്യു മാമ്പ്ര നിർമ്മിക്കുന്ന ചിത്രം
നീസ്ട്രീം, സൈന പ്ലേ, ഫസ്റ്റ് ഷോസ്, സിനിയ, കേവ്, ഫില്‍മി, കൂടെ, റൂട്ട്സ് വീഡിയോ, ലൈംലൈറ്റ് എന്നിങ്ങനെ പത്ത് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് റിലീസ്.

ജയേഷ് മോഹൻ, ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ എന്നീ ആറ് സംവിധായകരാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്ത് വിട്ട ചിത്രത്തിന്റെ
ട്രെയിലർ ഏറെ ശ്രദ്ധേയമായിരുന്നു.
മമ്മൂട്ടി, സുരേഷ് ഗോപി, ആസിഫ് അലി തുടങ്ങി നാല്പതോളം ചലച്ചിത്ര പ്രവർത്തകർ ചേർന്ന് പുറത്തുവിട്ട ട്രെയിലറിന് മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചത്.

മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, ഐ.വി ജുനൈസ്, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവരാണ്
ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

cp-webdesk

null
null