Cinemapranthan

ചാൾസ് എന്റർപ്രൈസസ് റിവ്യൂ : ഭക്തിയും യുക്തിയും തമ്മിലുള്ള സംവാദം.

“ഭക്തിക്കും യുക്തിക്കുമിടയിലുള്ള യാഥാർഥ്യത്തിന്റെ കഥ പറഞ്ഞ ചിത്രം” അതാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രം. നൈറ്റ് ബ്ലൈൻഡ്‌നെസ്സ് എന്ന കാഴ്ച പരിമിതിയുള്ള ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിടുന്ന യുവാവാണ് രവി കുമാരസ്വാമി.

null

“ഭക്തിക്കും യുക്തിക്കുമിടയിലുള്ള യാഥാർഥ്യത്തിന്റെ കഥ പറഞ്ഞ ചിത്രം” അതാണ് ഒറ്റവാക്കിൽ പറഞ്ഞാൽ ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രം. നൈറ്റ് ബ്ലൈൻഡ്‌നെസ്സ് എന്ന കാഴ്ച പരിമിതിയുള്ള ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ നേരിടുന്ന യുവാവാണ് രവി കുമാരസ്വാമി. അവന്റെ ജീവിതത്തിൽ ആകെ കൂട്ടായുള്ളത് വലിയ ഗണപതി ഭക്തയായ അമ്മയും, അവരുടെ ഭക്തിയോടു കടുത്ത വിയോജിപ്പ് കൊണ്ട് മാറി താമസിക്കുന്ന അച്ഛനുമാണ്. നല്ലൊരു കുടുംബജീവിതം, സ്വന്തമായി ഒരു ബിസിനസ് സ്ഥാപനം തുടങ്ങിയവയാണ് രവിയുടെ സ്വപ്നങ്ങൾ. എന്നാൽ തന്റെ കാഴ്ച പരിമിതി അവന്റെ ആഗ്രഹങ്ങൾക്ക് ഒരു തടസ്സമായി മാറുന്നു . അങ്ങനെയിരിക്കെ രവിയുടെ ജീവിതത്തിലേക്ക് ചില അപ്രതീക്ഷിത അതിഥികൾ എത്തുന്നു അവർക്കാവശ്യം അവന്റെ വീട്ടിലുള്ള പുരാതന ഗണപതി വിഗ്രഹമായിരുന്നു, പകരം അവന്റെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുവാൻ ആവശ്യമായത്രയുള്ള പണവും, ഇതിന്റെ സംബന്ധിച്ചിട്ടിട്ടുള്ള രവിയുടെ തീരുമാനവും, അവന്റെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമ ചർച്ച ചെയ്യുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യം തിരക്കഥയെഴുതി, സംവിധാനം ചെയ്ത ചിത്രത്തിൽ ബാലുവർഗീസ് , ഉർവശി , കലൈയരശൻ, തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നൈറ്റ് ബ്ലൈൻഡ്‌നെസ്സ് ബാധിതനായ രവിയെ അതിഗംഭീരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഉർവശി തന്റെ പതിവ് ശൈലിയിൽ തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ എടുത്തു പറയേണ്ടത് കലൈയരസ്സന്റെ പെർഫോമൻസ്സാണ്. ചിലയിടങ്ങളിൽ കലൈയരസ്സൻ അവതരിപ്പിച്ച ചാൾസ് എന്ന കഥാപാത്രം സിനിമയുടെ നട്ടെല്ലായി മാറുന്നുണ്ട്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗുരു സോമസുന്ദരം, അഭിജ ശിവകല, മണികണ്‌ഠൻ ആചാരി, സുജിത് ശങ്കർ,ഭാനു പ്രിയ, മൃദുല മാധവ് തുടങ്ങിയവർ തങ്ങളുടെ വേഷം ഭംഗിയാക്കി. ഭക്തിയും യുക്തിയും തമ്മിലുള്ള സംവാദം സറ്റയർ രീതിയിലൂടെ കടന്നു പോകുന്ന ഒരു സിനിമയാണ് ചാൾസ് എന്റർപ്രൈസസ്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ. അജിത് ജോയിയും, അച്ചു വിജയനും നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പും , എഡിറ്റിങ് അച്ചു വിജയനും മ്യൂസിക് & സൗണ്ട് ഡിസൈൻ സുബ്രഹ്മണ്യനും തുടങ്ങിയവരാണ് നിർവഹിച്ചിരിക്കുന്നത്. സറ്റയർ ശൈലിയിൽ താരതമ്യേനെ ചെറിയ താര നിരയിൽ ഒരുക്കിയ ഒരു കൊച്ചു ചിത്രം.

cp-webdesk

null