ആമസോണ്‍ പ്രൈം വീഡിയോ, ഹോട്ട് സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളും ഓണ്‍ലൈന്‍ വാർത്താ പോർട്ടലുകളും ഇനി മുതല്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഇതോടെ ഓണ്‍ലൈന്‍ സിനിമകള്‍ക്കും, വാര്‍ത്ത പരിപാടികള്‍ക്കും സര്‍ക്കാരിന് താത്പര്യമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വാര്‍ത്ത വിതരണ മന്ത്രാലയത്തിന് കഴിയും. ഉളളടക്കം പരിശോധിക്കുന്നതിനുള്‍പ്പെടെ സര്‍ക്കാര്‍ അധികാരം ഏറ്റെടുക്കുകയാണ്. വിനോദ-വാര്‍ത്ത മേഖലയില്‍ കൂടി ഇനി കേന്ദ്ര സർക്കാരിന്റെ പിടി വീഴുകയാണ് ഇതോടെ.
ഒടിടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ പോര്‍ട്ടുകളെയും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ സുപ്രീം കോടതിയിൽ നിരവധി പരാതികൾ വന്നിരുന്നു. ഇതിനെതിരെ എന്ത് നടപടിയെടുക്കാന്‍ സാധിക്കുമെന്ന് ചോദിച്ചു കൊണ്ട് കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് വിവരം.