Cinemapranthan
null

40 വർഷങ്ങൾക്ക് ശേഷം അങ്ങാടി വീണ്ടും എത്തുന്നു; പുത്തൻ ട്രെയിലർ കാണാം

. എസ് ക്യൂബ് ഫിലിംസിന്‍റെ യുട്യൂബ് ചാനലിലൂടെ നവംബര്‍ 16 മുതല്‍ ചിത്രം പ്രേക്ഷകര്‍ക്ക് കാണാം

null

ജയന്‍റെ അഭിനയ ജീവിതത്തില്‍ തന്നെ നാഴികക്കല്ലായി മാറിയ കഥാപാത്രമായിരുന്നു അങ്ങാടിയിലെ ബാബു. 40 വര്‍ഷങ്ങള്‍ക്ക് ശേഷം അങ്ങാടി വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്.

ഐ.വി ശശി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നാണ്. എസ് ക്യൂബ് ഫിലിംസിന്‍റെ യുട്യൂബ് ചാനലിലൂടെ നവംബര്‍ 16 മുതല്‍ ചിത്രം പ്രേക്ഷകര്‍ക്ക് കാണാം. ചിത്രത്തിന്‍റെ തകര്‍പ്പന്‍ ട്രയിലറും എസ്. ക്യൂബ് ഫിലിംസ് പുറത്തുവിട്ടിട്ടുണ്ട്.

1980 ഏപ്രില്‍ 18നാണ് അങ്ങാടി തിയറ്ററുകളിലെത്തിയത്. ടി. ദാമോദരനായിരുന്നു തിരക്കഥ. നിര്‍മ്മാണം പി.വി ഗംഗാധരനും. സീമ, സുകുമാരന്‍, അംബിക, രാഘവന്‍, കുതിരവട്ടം പപ്പു,ശങ്കരാടി, ജോസ്, രവി കുമാര്‍, ബാലന്‍ കെ.നായര്‍, സുരേഖ തുടങ്ങി അന്നത്തെ തിരക്കുള്ള താരങ്ങളെല്ലാം അണിനിരന്ന ചിത്രമായിരുന്നു അങ്ങാടി. ചിത്രത്തിന് വേണ്ടി ശ്യാം സംവിധാനം ചെയ്ത ഗാനങ്ങളും ഹിറ്റായിരുന്നു.

cp-webdesk

null
null