Cinemapranthan
null

‘കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നത്’; നയന്‍താരയുടെ പുതിയ ചിത്രത്തിനെതിരെ മീര മിഥുന്‍

തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല

null

നടി നയന്‍താരക്കെതിരെ വിവാദപരാമര്‍ശവുമായി ബിഗ് ബോസ് തമിഴ് സീസണ്‍ 3 മത്സരാര്‍ത്ഥിയും മോഡലുമായ മീര മിഥുന്‍. നയന്‍താരയുടെ പുതിയ ചിത്രമായ മുക്കുത്തി അമ്മനുമായി ബന്ധപ്പെട്ടാണ് മീരയുടെ പരാമര്‍ശം.

മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വെച്ച നയന്‍താരയാണ് ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നതെന്നും നയന്‍താര ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപമാനകരമാണെന്നും മീര മിഥുന്‍ ട്വീറ്റ് ചെയ്തു.

‘ അവര്‍ക്ക് ( നയന്‍താരയ്ക്ക്) അമ്മന്‍ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്‌നാട്ടില്‍ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ. തമിഴ് നേതാക്കള്‍ ഒരക്ഷരം പോലും മിണ്ടാന്‍ പോവുന്നില്ല,’ മീര മിഥുന്‍ ട്വിറ്ററിൽ കുറിച്ചു.

ഇതിനു പിന്നാലെ നയൻതാരയ്ക്ക് പിൻതുണയുമായി ആരാധകരും രംഗത്തെത്തി. സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്ക് നന്നായി അറിയാമെന്നും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നുമാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

cp-webdesk

null
null