Cinemapranthan
null

വോട്ടിംഗ് ഇന്ന് അവസാനിക്കും: ‘ബിഗ് ബോസ്’ ടൈറ്റില്‍ വിജയിയെ കാത്ത് ആരാധകർ

null

ഏറെ ശ്രദ്ധേയമായ ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയിയെ കണ്ടെത്താനുള്ള വോട്ടിംഗ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം. ഇന്ന് അര്‍ധരാത്രി 12 വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം ഇരുപത്തിനാലാം തിയതി മുതൽ ആണ് ഹോട്ട്സ്റ്റാര്‍ ആപ്പില്‍ വോട്ടിംഗ് തുടങ്ങിയത്.

കഴിഞ്ഞ സീസണിലേതുപോലെ ചെന്നൈ ആയിരുന്നു ഇത്തവണത്തെയും ബിഗ് ബോസ് ലൊക്കേഷന്‍. തമിഴ്നാട്ടിലെ കൊവിഡ് ലോക്ക് ഡൗണ്‍ സാഹചര്യങ്ങള്‍ കാരണം 95-ാം ദിവസം ഷോ നിര്‍ത്തേണ്ടിവരുകയായിരുന്നു. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രേക്ഷകരുടെ വോട്ടിംഗിലൂടെ ടൈറ്റില്‍ വിന്നറെ പ്രഖ്യാപിക്കാനുള്ള തീരുമാനം ആയത്. അവസാന അഞ്ചില്‍ (ഫൈനല്‍ ഫൈവ്) എത്തുന്ന മത്സരാര്‍ഥികളില്‍ നിന്നാണ് ബിഗ് ബോസില്‍ സാധാരണ അന്തിമ വിജയിയെ കണ്ടെത്തുന്നതെങ്കില്‍ ഇക്കുറി അത് ‘ഫൈനല്‍ എട്ട്’ ആണ്. ഷോ അവസാനിപ്പിക്കേണ്ടിവന്ന 95-ാം ദിവസം എട്ട് മത്സരാര്‍ഥികളാണ് അവശേഷിച്ചിരുന്നത് എന്നതാണ് ഇതിനു കാരണം.

മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്‍ണന്‍, മുഹമ്മദ് റംസാന്‍, റിതു മന്ത്ര, നോബി മാര്‍ക്കോസ് എന്നിവരാണ് നിലവില്‍ മത്സരത്തിലുള്ളത്. ഇവരില്‍ നിന്ന് പ്രേക്ഷകരുടെ ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന മത്സരാര്‍ഥി ആയിരിക്കും സീസണ്‍ 3 ടൈറ്റില്‍ വിജയി.

cp-webdesk

null
null