Cinemapranthan
null

അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവൽ; മികച്ച നടൻ ഗിന്നസ് പക്രു

null

അന്താരാഷ്ട്ര ചലച്ചിത്ര ഫെസ്റ്റിവലിൽ പുരസ്ക്കാരം സ്വന്തമാക്കി ഗിന്നസ് പക്രു. അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചിൽഡ്രൻസ്‌ ഫിലിം ഫെസ്റ്റിവലില്‍ ആണ് മികച്ച നടനുള്ള പുരസ്‌കാരം അജയകുമാര്‍ സ്വന്തമാക്കിയത്. മാധവ രാംദാസ് സംവിധാനം ചെയ്ത ‘ഇളയരാജ ‘യിലെ പ്രകടനത്തിനാണ് ഗിന്നസ് പക്രു അവാര്‍ഡ് കരസ്ഥമാക്കിയത്.

ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയ രതീഷ് വേഗയും പുരസ്കാരത്തിന് അര്‍ഹനായി.’ഗോള്‍ഡന്‍ കൈറ്റ് ‘ പുരസ്കാരവും ചിത്രത്തിന് തന്നെ ലഭിച്ചു. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു അവാര്‍ഡ് നിര്‍ണയം. ടിവി ചാനലുകളിലൂടെ ആയിരുന്നു ഈ ചിത്രം ഏറ്റവും കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടിയത്.

cp-webdesk

null
null