മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാർ അറബിക്കടലിൻറെ സിംഹം’ എന്ന ചിത്രത്തിൻറെ റിലീസ് നിലവിൽ മാറ്റിവച്ചിട്ടില്ലെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ. ഹിന്ദിയിലും തെലുങ്കിലുമെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങൾ മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ റംസാൻ പോലുള്ള സമയത്ത് തിയറ്ററുകളിൽ സിനിമകളുണ്ടാവില്ലെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. മീഡിയ മീഡിയവണിനോട്ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മരയ്ക്കാറിൻറെ റിലീസ് മേയ് 13നാണ് വിചാരിച്ചിരിക്കുന്നത്. ഇതേ അവസ്ഥ തുടരുകയാണെങ്കിൽ ആ സമയത്ത് റിലീസ് ചെയ്യില്ല. പക്ഷെ നിലവിൽ റിലീസിംഗ് മാറ്റിവച്ചിട്ടില്ല. ഞാനിപ്പോൾ വലിയ ശൂന്യതയിലാണ് നിൽക്കുന്നത്. വല്ലാത്ത പ്രതിസന്ധിയാണ്. ഇതുപോലൊരു പ്രതിസന്ധി സമയത്താണ് ദൃശ്യം 2 ഒടിടിക്ക് കൊടുത്തത്. ഈ അവസ്ഥയിൽ വലിയ ചിത്രങ്ങൾ റിലീസ് ചെയ്യാൻ സാധ്യതയില്ല. വീണ്ടും തിയറ്ററുകൾ തുറന്നപ്പോൾ കുറെ ചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. അവയ്ക്ക് അർഹമായ കളക്ഷൻ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്നാൽ തിയറ്ററുകൾ അടച്ചിടാനുള്ള തീരുമാനത്തോട് യോജിക്കാനാകില്ലെന്നും ആൻറണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു.