Cinemapranthan

ദൃശ്യത്തിന് ശേഷം നല്ല ക്യാരക്ടറുകള്‍ ലഭിച്ചില്ല; ദൃശ്യം 2 തിയറ്ററില്‍ റിലീസാകാത്തതില്‍ നല്ല വിഷമമുണ്ട്: അന്‍സിബ

“ദൃശ്യത്തിന് ശേഷം ഒരുപാട് നല്ല ക്യാരക്ടറുകള്‍ കിട്ടുമെന്ന് വിചാരിച്ചിരുന്നു. പക്ഷെ അങ്ങിനെയൊരു ക്യാരക്ടര്‍ എനിക്ക് കിട്ടിയില്ല”

null

മലയാള സിനിമയിലെ സകല റെക്കോഡുകളും തകർത്ത ചിത്രമായിരുന്നു ദൃശ്യം. 2013ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളത്തിൽ ആദ്യമായി 50 കോടി ക്ലബിൽ ഇടം നേടിയ സിനിമയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ദൃശ്യം 2 പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിത്രം ഒറ്റിറ്റി റിലീസായി ആമസോൺ പ്രൈമിലൂടെയാണ് പ്രദർശനത്തിന് എത്തുന്നത്. എന്നാൽ സിനിമ തിയേറ്ററിൽ റിലീസ് ചെയ്യാത്തതിൽ തനിക്ക് വലിയ വിഷമമമുണ്ട് എന്ന് പറയുകയാണ് നടി അന്‍സിബ. ദൃശ്യത്തില്‍ മോഹന്‍ലാലിന്‍റെ മകളായി അഭിനയിച്ച അന്‍സിബ ഹസ്സന്‍ രണ്ടാം ഭാഗത്തിലുമുണ്ട്.

സിനിമ തിയറ്ററില്‍ റിലീസാകാത്തതില്‍ നല്ല വിഷമമുണ്ട്. തിയറ്റര്‍ എക്സ്പീരിയന്‍സ് വേറൊരു അനുഭവം തന്നെയാണ്. പ്രത്യേകിച്ച് ലാലേട്ടന്‍റെ സിനിമ മലയാളികള്‍ ആഘോഷിക്കുന്ന ഒരു സിനിമ തന്നെയാണ്. തിയറ്ററില്‍ പോയി സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ഇപ്പോള്‍ ഒരു സിനിമയും ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല. ദൃശ്യം 2 ഇറങ്ങാനുള്ള കാത്തിരിപ്പിലാണ് ഞാന്‍. – മീഡിയവണിന് നൽകിയ അഭിമുഖത്തിൽ അൻസിബ പറയുന്നു.

ഏഴ് വര്‍ഷത്തിനിടയില്‍ അന്‍സിബക്കുണ്ടായ മാറ്റം എന്താണെന്ന് വച്ചാല്‍ കുറച്ചുകൂടി പക്വതയായി എന്നതാണ്. നാല് വര്‍ഷമായി സിനിമയൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല. ദൃശ്യത്തിന് ശേഷം ഒരുപാട് നല്ല ക്യാരക്ടറുകള്‍ കിട്ടുമെന്ന് വിചാരിച്ചിരുന്നു. പക്ഷെ അങ്ങിനെയൊരു ക്യാരക്ടര്‍ എനിക്ക് കിട്ടിയില്ല. പിന്നെ ആകെ ഡെസ്പറേറ്റായി. നാലഞ്ച് പടങ്ങള്‍ ചെയ്തു നിര്‍ത്തി. സാമ്പത്തികമായി മെച്ചമുണ്ടെങ്കിലും മെന്‍റലി ഡിപ്രസഡാകുന്നതു പോലെ തോന്നി. നാല് വര്‍ഷത്തിനിടയില്‍ ഡിഗ്രിക്ക് വീണ്ടും ജോയിന്‍ ചെയ്തു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിച്ചു. ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. പിന്നെ ഒരു പാട് യാത്ര ചെയ്തു. അൻസിബ കൂട്ടി ചേർത്തു

cp-webdesk

null