ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധയകനാണ് പ്രിയദർശൻ. എന്നാൽ സംവിധായകന്‍ പ്രിയദര്‍ശന്‍ എന്ന് എഴുതിക്കാണിക്കുന്നത് പ്രിയദര്‍ശന്‍ നായര്‍ എന്നതിലേക്ക് മാറിയതാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. പ്രിയദര്‍ശന്റെ അവസാനം പുറത്തിറങ്ങിയ അനാമിക എന്ന വെബ് സീരിസിൽ ആണ് ഈ പേര് മാറ്റം .

പേര് മാറ്റം ശ്രദ്ധേയമായതോടെ ഒട്ടേറെ വിമർശനങ്ങളും സമൂഹ മാധ്യമങ്ങളിൽ സംവിധയകന് എതിരെ എത്തിയിരുന്നു. എന്നാൽ ഈ പേര് മാറ്റം തന്റെ അറിവോടെയല്ലന്നാണ് പ്രിയദർശൻ പറയുന്നത്. നിര്‍മ്മാതാക്കള്‍ക്ക് സംഭവിച്ച പിഴവാണിത്. സിനിമ പൂര്‍ത്തിയാക്കി സീ ഫൈവിന് കൈമാറുകയായിരുന്നു. ടൈറ്റില്‍ ചെയ്തത് അവരുടെ ടീമാണ്. പാസ്‌പോര്‍ട്ടില്‍ പ്രിയദര്‍ശന്‍ നായര്‍, സോമന്‍ നായര്‍ എന്നാണ് ഉള്ളത്. അവര്‍ക്ക് നല്‍കിയ പാസ്‌പോര്‍ട്ട് പകര്‍പ്പില്‍ നിന്ന് പേരെടുത്ത് ടൈറ്റിലില്‍ ചേര്‍ത്തപ്പോഴുണ്ടായ പിഴവായിരിക്കുമെന്നാണ് കരുതുന്നത്. അനാമിക ടീസറും പ്രിയദര്‍ശന്‍ എന്ന പേരിലാണ്. ശ്രദ്ധയില്‍പ്പെട്ടയുടനെ ഇത് നീക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിയദർശൻ പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാല് പ്രമുഖ സംവിധായകര്‍ ഒന്നിക്കുന്ന ഹിന്ദി ചലച്ചിത്ര സമുച്ചയം ‘ഫോര്‍ബിഡന്‍ ലവി’ലാണ് പ്രിയദര്‍ശന്‍ തന്റെ ലഘുചിത്രം ഒരുക്കിയിരിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോം ആയ സീ5ന്റെ ഒറിജിനല്‍ പ്രൊഡക്ഷന്‍ ആണ് ചിത്രം. പ്രിയദര്‍ശന് പുറമെ പ്രദീപ് സര്‍ക്കാര്‍, അനിരുദ്ധ റോയ് ചൗധരി, മഹേഷ് മഞ്ജ്‌രേക്കര്‍ എന്നിവരാണ് സിനിമകള്‍ സംവിധാനം ചെയ്തിരിക്കുന്നത്.