Cinemapranthan
null

ജല്ലിക്കെട്ടിന് ആദരവ്; ഡൂഡിലുമായി അമുല്‍

null

ഇന്ത്യയുടെ ഓസ്കർ എൻട്രി ജല്ലിക്കെട്ടിന് ആദരവ് അർപ്പിച്ച് അമുലിൻറെ ഡൂഡിൽ. ‘ജല്ലി നല്ലത്'(Jalli Good) എന്ന തലക്കെട്ടോടെയാണ് ഡൂഡിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഒരു പ്ലേറ്റിൽ വെണ്ണക്കട്ടിയും കത്തിയുമായി നിൽക്കുന്ന അമുൽ ഗേളും ജല്ലിക്കെട്ട് നായകനുമാണ് ഡൂഡിലിലുള്ളത്. നായകൻറെ കൂടെ വിഖ്യാതനായ ആ പോത്തുമുണ്ട്. വെണ്ണ കയ്യിലുണ്ടെങ്കിലും ഇരുവരുടെയും കണ്ണ് ഓസ്കർ ട്രോഫിയിലാണ്. പോൾക്ക കുത്തുകളുള്ള സിഗ്നേച്ചർ ഡ്രസിലാണ് അമുൽ ഗേൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലുങ്കിയും ബനിയനും ധരിച്ച് തോളിൽ കയറുമായിട്ടാണ് ജല്ലിക്കെട്ട് നായകനെ പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്.

2021ലെ ഓസ്കറിലേക്കുള്ള ഇന്ത്യൻ എൻട്രിയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്. അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലാണ് എൻട്രി. ആൻറണി വർഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇതിനോടകം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആർ. ജയകുമാർ തിരക്കഥയെഴുതിയ ജല്ലിക്കട്ട് മുൻനിര സിനിമകളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഓസ്‌കാർ എൻട്രിയായത്.

cp-webdesk

null
null