Cinemapranthan

യൂട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നൽകി നടൻ അക്ഷയ്കുമാര്‍

നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് അക്ഷയ് കുമാറിനെതിരെ നിരവധി ആരോപണങ്ങള്‍ ഈ വീഡിയോയില്‍ ഉണ്ടായിരുന്നു.

null

ട്യൂബര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നേരെ നടത്തിയതിനാണ് അക്ഷയ്കുമാര്‍ 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂട്യൂബര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ബിഹാറില്‍ നിന്നുള്ള റാഷിദ് സിദ്ദിഖി എന്ന യൂട്യൂബര്‍ക്കെതിരായാണ് നടന്‍ നോട്ടീസ് നല്‍കിയിരുക്കുന്നത്. ഇയാളുടെ എഫ്.എഫ് ന്യൂസ് എന്ന യൂട്യൂബ് ചാനലില്‍ അക്ഷയ്കുമാറിനെതിരെ വീഡിയോകള്‍ വന്നിരുന്നു. നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് അക്ഷയ് കുമാറിനെതിരെ നിരവധി ആരോപണങ്ങള്‍ ഈ വീഡിയോയില്‍ ഉണ്ടായിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് കമ്മീഷണറുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയുമായും അക്ഷയ് കുമാര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് ഈ യൂട്യൂബ് ചാനലില്‍ പറഞ്ഞിരുന്നു. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തിപരവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. ഇത്തരം ആരോപണങ്ങള്‍ അക്ഷയ്കുമാറിനെ മാനസികമായി ബാധിച്ചെന്നും നോട്ടീസില്‍ പറയുന്നു.

cp-webdesk

null